x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുത്താന്പുള്ളിയിൽ കാറപ​ക​ടം

വെബ് ഡെസ്ക്
Published: July 30, 2026 12:49 AM IST | Updated: July 30, 2026 12:49 AM IST

തി​രു​വി​ല്വാ​മ​ല കു​ത്താ​മ്പു​ള്ളി പാ​ല​ത്തി​ൽ ഇ​ന്ന​ലെ രാ​ത്രി​യി​ൽ ന​ട​ന്ന കാ​റ​പ​ക​ടം.

ചേ​ല​ക്ക​ര: മാ​യ​ന്നൂ​ർ കു​ത്താ​മ്പു​ള്ളി പാ​ല​ത്തി​ൽ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ർ സം​ര​ക്ഷ​ണ​വേ​ലി ത​ക​ർ​ത്ത് തൊ​ട്ട​ടു​ത്ത വ​ള​പ്പി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പത്തിനാ​യി​രു​ന്നു അ​പ​ക​ടം.

ചേ​ല​ക്ക​ര സ്വ​ദേ​ശി​യു​ടെ ഹോ​ണ്ട കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. കു​ത്താ​മ്പു​ള്ളി ഭാ​ഗ​ത്തു നി​ന്ന് ഒ​റ്റ​പ്പാ​ല​ത്തേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് കാ​ർ നി​യ​ന്ത്ര​ണം വി​ട്ട​ത്. ബ്രേ​ക്ക് ചെ​യ്ത​പ്പോ​ഴാ​ണ് വാ​ഹ​നം തെ​ന്നി​മാ​റി സം​ര​ക്ഷ​ണ​വേ​ലി ത​ക​ർ​ത്ത് സ​മീ​പ​ത്തെ വ​ള​പ്പി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത്.  അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​ഭാ​ഗ​വും പി​ൻ​ഭാ​ഗ​വും സാ​ര​മാ​യി ത​ക​ർ​ന്നു. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​യാ​ൾ അ​ത്ഭു​ത​ക​ര​മാ​യി പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.

റോ​ഡി​ൽ ടൈ​ൽ​സ് പാ​കി​യി​രി​ക്കു​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ച്ചു. മ​ഴ​ക്കാ​ല​ത്ത് ടൈ​ൽ​സി​ന് മു​ക​ളി​ൽ വാ​ഹ​നം തെ​ന്നി​പ്പോ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും ഇ​തേ സ്ഥ​ല​ത്ത് ഇ​തി​നു​മു​മ്പും നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Tags : Car accident NattuVishasham DistrictNews

Recent News

Corehub Up