x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു


Published: June 15, 2026 01:07 AM IST | Updated: June 15, 2026 01:07 AM IST

ചെ​ങ്ങ​ന്നൂ​ർ: നി​യ​ന്ത്ര​ണംവി​ട്ട കാ​ർ ബൈ​ക്കി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​ൻ അ​ദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് തെ​ക്ക് ക​ടം​തോ​ട്ടി​ൽ പാ​ല​ത്തി​നു സ​മീ​പം ഇ​ന്ന​ലെ വൈ​കി​ട്ട് 3.15-നായി​രു​ന്നു സം​ഭ​വം. പേ​രി​ശേ​രി ഭാ​ഗ​ത്തു​നി​ന്നും ചെ​ങ്ങ​ന്നൂ​രി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന കാ​ർ എ​തി​രേ വ​ന്ന ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.


ചെ​ങ്ങ​ന്നൂ​ർ സ്വ​കാ​ര്യസ്ഥാ​പ​ന​ത്തി​ലെ ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര​ൻ സ​ഞ്ച​രി​ച്ച ബൈ​ക്കി​ലാ​ണ് വൈ​ദി​ക​ൻ ഓ​ടി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്കും കാ​റും സ​മീ​പ​ത്തെ ഓ​ട​യി​ലേ​ക്ക് മ​റി​ഞ്ഞു. ഓ​ട​യ്ക്കു സ​മീ​പ​ത്തെ മ​തി​ലി​നും കാ​റി​നും ഇ​ട​യി​ൽ ഞെ​രു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്ന ബൈ​ക്ക് യാ​ത്രി​ക​നെ നാ​ട്ടു​കാ​ർ ചേ​ർ​ന്നാ​ണ് പു​റ​ത്തെ​ടു​ത്ത് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ന് പ​രി​ക്ക്

തു​റ​വൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​നു പ​രി​ക്ക്. പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ൽ കൃ​ഷ്ണ​ല​ക്ഷ്മി​യി​ൽ യ​ദുകൃ​ഷ്ണ​നാ(16)ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചോ​ടെ ദേ​ശീ​യപാ​ത​യി​ൽ പ​ത്മാ​ക്ഷിക്ക​വ​ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

ദേ​ശീ​യ​പാ​ത​യി​ലെ ഉ​യ​ര​പ്പാ​ത ക​യ​റു​ന്ന​തി​നി​ടെ എ​റണാ​കു​ളം ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സാ​ണ് ഇ​ടി​ച്ച​ത്. ബ​സി​ലെ ക​ണ്ട​ക്ട​ർ ത​ന്നെ ഇ​യാ​ളെ തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്ര​ഥമ ശുശ്രൂ​ഷ ന​ൽ​കി എ​റ​ണാ​കു​ള​ത്തെ സ്വാ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags : nattu vishesham Car and bike collided

Recent News

Corehub Up