ചങ്ങരംകുളം: സംസ്ഥാനപാതയിൽ കടവല്ലൂരിൽ നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് വീണു. സംഭവസമയം ഡ്രൈവർ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. കുറ്റിപ്പുറം- തൃശൂർ സംസ്ഥാനപാതയിൽ മലപ്പുറം ജില്ലാ അതിർത്തിയായ കടവല്ലൂർ പാടത്ത് തിങ്കളാഴ്ച വൈകുന്നേരം 4.30ഓടെയാണ് സംഭവം. കുന്നംകുളം ഭാഗത്ത് നിന്ന് ചങ്ങരംകുളം ഭാഗത്തേക്ക് വന്നിരുന്ന കാർ നിയന്ത്രണംവിട്ട് നിറഞ്ഞൊഴുകുന്ന തോട്ടിലേക്ക് വീഴുകയായിരുന്നു.
വളാഞ്ചേരി കൊളത്തൂർ സ്വദേശി ജാബിർ ആണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പതിനഞ്ചടിയോളം വെള്ളമുള്ള തോട്ടിലേക്ക് വീണ കാർ പൂർണമായും മുങ്ങിതാഴ്ന്നു. വിവരമറിഞ്ഞ് കുന്നംകുളത്ത് നിന്ന് പോലീസും ഫയർഫോഴ്സും എത്തിയിരുന്നു. വാഹനം കരക്ക് കയറ്റാനുള്ള ശ്രമം ഇന്ന് തുടരും.
Tags : nattu vishesham Car falls into canal