പ്രതീകാത്മക ചിത്രം
തൊടുപുഴ: കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറെ മര്‍ദിച്ച സംഭവത്തില്‍ കടനാട് സ്വദേശി എബിന് ജോര്‍ജിന്റെ പേരില്‍ പൊലിസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി 11.30ന് തൊടുപുഴ -മൂവാറ്റുപുഴ റൂട്ടില്‍ വെങ്ങല്ലൂരിലായിരുന്നു സംഭവം. പാലക്കാട് - കുമളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കുമളി ഡിപ്പോയിലെ ബസിലെ കണ്ടക്ടര്‍ സാം ഒലിവര്‍ ജസ്റ്റിനെ (48) യാണ് എബിന് ആക്രമിച്ചത്.
സ്ത്രീകളുടെ സീറ്റില്‍നിന്ന് രണ്ടു യാത്രക്കാരെ മാറ്റിയിരുത്തിയതിനു പിന്നാലെ എബിന് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. മുഖത്ത് പരിക്കേറ്റതിനെത്തുടര്‍ന്ന് സാം ആശുപത്രിയില്‍ ചികിത്സ തേടി. ഇതേത്തുടര്‍ന്ന് മറ്റൊരു കണ്ടക്ടറെ തൊടുപുഴയില്‍നിന്ന് അയച്ചാണ് സര്‍വീസ് തുടര്‍ന്നത്. എബിന്റെ പേരില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി തൊടുപുഴ പൊലിസ് അറിയിച്ചു.
Tags : NattuVishasham DistrictNews