അടൂർ: മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ അന്തർസംസ്ഥാന ബസ് ഡ്രൈവർക്കെതിരേ പൊലിസ് കേസെടുത്തു. അടൂരിൽനിന്ന് ബംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന ബസിന്റെ ഡ്രൈവർ പത്തനംതിട്ട വെട്ടിപ്പുറം മുണ്ടുകോട്ടയ്ക്കൽ ചരിവുകാലായിൽ എബി സാമുവൽ (49) ആണ് പിടിയിലായത്. ഹൈവേ പൊലിസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.45-ഓടെ അടൂർ ഹൈസ്കൂൾ ജംഗ്ഷനു സമീപം അസ്വാഭാവികമായി ബസ് ഓടിച്ചുവരുന്നത് ശ്രദ്ധയിൽപെട്ടതിനേത്തുടർന്ന് ഹൈവേ പൊലിസ് തടയുകയായിരുന്നു. പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നു എന്നു കണ്ടെത്തിയതോടെ ബസും ഡ്രൈവറെയും പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരിശോധനാ സമയത്ത് ഡ്രൈവറും സഹായിയും മാത്രമാണ് ബസിലുണ്ടായിരുന്നത്. മറ്റൊരു ഡ്രൈവർ എത്തി ബസ് സർവീസ് തുടർന്നു.
Tags : Nattuvishesham Districtnews Deepikanews Case registered