x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റ​ഞ്ഞ വി​ല​യ്ക്ക് ക്രി​പ്‌​റ്റോ ക​റ​ന്‍​സി: 16 ല​ക്ഷം ത​ട്ടി​യെ​ന്ന പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്തു


Published: July 20, 2026 03:49 AM IST | Updated: July 20, 2026 03:49 AM IST

കൊ​ച്ചി: കു​റ​ഞ്ഞ വി​ല​യ്ക്ക് ക്രി​പ്‌​റ്റോ ക​റ​ന്‍​സി ന​ല്‍​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 16 ല​ക്ഷം ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ല്‍ നോ​ര്‍​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി കൈ​ലാ​സ്, എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ വി​ഷ്ണു, ജെ​റീ​ഷ് എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് വി​ശ്വാ​സ വ​ഞ്ച​ന​യ്ക്കും ച​തി​ക്കും കേ​സെ​ടു​ത്ത​ത്. കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി ഷ​മാ​ല്‍ ഷാ​ജ​ഹാ​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

കൈ​ലാ​സും വി​ഷ്ണു​വും ജെ​റീ​ഷും ചേ​ര്‍​ന്ന് ഉ​ണ്ടാ​ക്കി​യ ത​ട്ടി​പ്പ് ക​മ്പ​നി​യു​ടെ രേ​ഖ​ക​ള്‍ കാ​ണി​ച്ച് വി​ശ്വ​സി​പ്പി​ച്ചാ​ണ് പ​ണം ത​ട്ടി​യ​ത്. യു​എ​സ്ഡി​ടി എ​ന്ന ക്രി​പ്‌​റ്റോ ക​റ​ന്‍​സി കു​റ​ഞ്ഞ വി​ല​യ്ക്ക് ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ത​ട്ടി​പ്പ്. ക​ഴി​ഞ്ഞ 14 മു​ത​ല്‍ 16 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ലാ​യി മൊ​ത്തം 16,54,000 രൂ​പ​യാ​ണ് പ്ര​തി​ക​ള്‍ വാ​ങ്ങി​യ​ത്.

ക്രി​പ്‌​റ്റോ ക​റ​ന്‍​സി ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് കോ​ട്ട​യം സ്വ​ദേ​ശി പ്ര​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു. പ്ര​തി​ക​ള്‍ ക​ട​ന്നു​ക​ള​ഞ്ഞെ​ന്ന് മ​ന​സി​ലാ​യ​തി​നെ തു​ട​ര്‍​ന്ന് നോ​ര്‍​ത്ത് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Case registered complaint 16 lakh fraud

Recent News

Corehub Up