x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സ് വാ​ഹ​ന​ത്തി​ല്‍​നി​ന്ന് മ​ദ്യ​ക്കു​പ്പി ക​ണ്ടെ​ടു​ത്തു

വെബ് ഡെസ്ക്
Published: July 20, 2026 11:17 PM IST | Updated: July 20, 2026 11:17 PM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: ക​രി​മ​ണ്ണൂ​ര്‍ എ​സ്‌​ഐ​യു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ല്‍​നി​ന്ന് മ​ദ്യ​ക്കു​പ്പി​യും പു​ക​യി​ല ഉ​ത്പ​ന്ന​വും ചീ​ട്ടും പി​ടി​ച്ചെ​ടു​ത്തു. തൊ​ടു​പു​ഴ മ​ങ്ങാ​ട്ടു​ക​വ​ല​യി​ല്‍ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ മ​ത്സ​രം ബി​ഗ് സ്‌​ക്രീ​നി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​തി​നി​ടെ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ക​രി​മ​ണ്ണൂ​ര്‍ എ​സ്‌​ഐ എ​ന്‍.​എ​സ്. റോ​യി​യും സ്റ്റേ​ഷ​നി​ലെ സി​പി​ഒ ജി​ജോ ആ​ന്‍റ​ണി​യും സ​ഞ്ച​രി​ച്ചി​രു​ന്ന പോ​ലീ​സ് വാ​ഹ​ന​ത്തി​ല്‍​നി​ന്നാ​ണ് മ​ദ്യ​ക്കു​പ്പി​യും പു​ക​യി​ല ഉ​ത്പ​ന്ന​വും ചീ​ട്ടും പി​ടി​ച്ചെ​ടു​ത്ത​ത്.

ഫു​ട്‌​ബോ​ള്‍ ലോ​ക​ക​പ്പ് ഫൈ​ന​ല്‍ മ​ത്സ​രം ന​ട​ക്കു​മ്പോ​ള്‍ സം​ഘ​ര്‍​ഷം ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ ഇ​വി​ടെ പോ​ലീ​സ് സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രു​ന്നു. മ​ത്സ​രം ക​ഴി​ഞ്ഞ​പ്പോ​ള്‍ പ്ര​ദ​ര്‍​ശ​ന പ​രി​പാ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് എ​സ്‌​ഐ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും ക​പ്പു​യ​ര്‍​ത്തി​യ ശേ​ഷം നി​ര്‍​ത്താ​മെ​ന്ന് മ​റു​പ​ടി ന​ല്‍​കി​യ​താ​യും സം​ഘാ​ട​ക​ര്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ ഉ​ട​ന്‍ നി​ര്‍​ത്ത​ണ​മെ​ന്നാ​യി​രു​ന്നു എ​സ്‌​ഐ​യു​ടെ നി​ല​പാ​ട്. ഇ​തി​നി​ടി​യി​ലാ​ണ് എ​സ്‌​ഐ​യും വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന സി​പി​ഒ​യും മ​ദ്യ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍​ക്ക് സം​ശ​യം തോ​ന്നി​യ​ത്. ഇ​തോ​ടെ ഇ​വ​രെ ത​ട​ഞ്ഞു​വ​ച്ച് തൊ​ടു​പു​ഴ സി​ഐ സി​ജോ വ​ര്‍​ഗീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. അ​ദ്ദേ​ഹ​മെ​ത്തി വാ​ഹ​നം പ​രി​ശോ​ധി​ച്ച് മ​ദ്യ​ക്കു​പ്പി ക​ണ്ടെ​ടു​ത്തു. സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ ബ്രീ​ത്ത് അ​ന​ലൈ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഇ​രു​വ​രും മ​ദ്യ​പി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​ല്ല.

തു​ട​ര്‍​ന്ന് എ​സ്‌​ഐ​യെ​യും സി​പി​ഒ​യെ​യും തൊ​ടു​പു​ഴ​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി ര​ക്ത​സാ​മ്പി​ളും ശേ​ഖ​രി​ച്ചു. ഇ​വ​ര്‍ മ​ട​ങ്ങാ​നൊ​രു​ങ്ങു​മ്പോ​ഴാ​ണ് ജീ​പ്പി​ന്‍റെ സീ​റ്റി​നു പി​ന്നി​ല്‍ ല​ഹ​രി വ​സ്തു​ക്ക​ളു​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍ സം​ശ​യം പ​റ​ഞ്ഞ​ത്.

പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ട​യി​ല്‍ എ​സ്‌​ഐ​ത​ന്നെ ഒ​രു പാ​യ്ക്ക​റ്റ് നി​ല​ത്തേ​ക്ക് ഇ​ട്ടു. ഇ​ത് പു​ക​യി​ല ഉ​ത്പ​ന്ന​മാ​യി​രു​ന്നു. പി​ന്നീ​ടാ​ണ് ചീ​ട്ടും ക​ണ്ടെ​ത്തി​യ​ത്.
തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റു​ടെ പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ടി​ല്‍ ഇ​രു​വ​രും മ​ദ്യ​പി​ച്ച​താ​യി സൂ​ച​ന​യി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ര​ക്ത​സാ​മ്പി​ള്‍ കാ​ക്ക​നാ​ട് റീ​ജ​ണ​ല്‍ കെ​മി​ക്ക​ല്‍ ലാ​ബി​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.
നി​ല​വി​ല്‍ ര​ണ്ടു​പേ​ര്‍​ക്കു​മെ​തി​രേ കേ​സെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് സി​ഐ സി​ജോ വ​ര്‍​ഗീ​സ് പ​റ​ഞ്ഞു.

ജീ​പ്പി​ല്‍​നി​ന്ന് ക​ണ്ടെ​ത്തി​യ കു​പ്പി​യി​ല്‍ മ​ദ്യ​മി​ല്ലാ​യി​രു​ന്നെ​ന്നും കു​പ്പി എ​ങ്ങ​നെ ജീ​പ്പി​ല്‍​വ​ന്നെ​ന്ന് അ​റി​യി​ല്ലെ​ന്നു​മാ​ണ് എ​സ്‌​ഐ പ​റ​ഞ്ഞ​ത്. ക​ണ്ടെ​ത്തി​യ​തു നി​രോ​ധി​ത പു​ക​യി​ല​യ​ല്ലെ​ന്നും വി​ല്‍​ക്കാ​വു​ന്ന​താ​ണെ​ന്നും ചീ​ട്ട് പ​ഴ​യ​താ​ണെ​ന്നും സി​ഐ പ​റ​ഞ്ഞു.

സം​ഭ​വം സം​ബ​ന്ധി​ച്ച് തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി​ക്ക് സി​ഐ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. ഇ​ത് എ​സ്പി​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ ര​ക്ത​പ​രി​ശോ​ധ​നാഫ​ലം വ​ന്ന​ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും ഡി​വൈ​എ​സ്പി പി.​എം. ബൈ​ജു പ​റ​ഞ്ഞു.

Tags : alcohol Nattuvishesham DistrictNews

Recent News

Corehub Up