അമരമ്പലം അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ്് സഹകരണ സംഘത്തിന്റെ കന്നുകുട്ടി പരിപാലന വായ്പ ഉദ്ഘാടനം
പൂക്കോട്ടുംപാടം: അമരമ്പലം അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ്് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ കന്നുകുട്ടി പരിപാലന വായ്പ വിതരണം ചെയ്തു.
സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കുന്നതിന് ആരംഭിച്ച പദ്ധതിയാണ് കന്നുകുട്ടി പരിപാലന പദ്ധതി. ഒരു വര്‍ഷ കാലാവധിയുള്ള പ്രത്യേക കാര്‍ഷികേതര വായ്പാ സ്കീമില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്.
അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അഫീഫ വിതരണോദ്ഘാടനം നിര്‍വഹിച്ചു. സംഘം പ്രസിഡന്റ്് വി. കെ. അനന്തകൃഷ്ണന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി.കെ. ബീന, എം അബ്ദുല്‍ നസീര്‍, ഖദീജ റസാഖ്, ഭരണസമിതി അംഗങ്ങളായ കെ.ടി. ചേക്കുണ്ണി, അബ്ദുല്‍ ഹമീദ് , കെ.എം. റിനോ, കെ. വി. കൃഷ്ണകുമാര്‍ സംഘം സെക്രട്ടറി പി.കെ. വിവേക്, വൈസ് പ്രസിഡന്റ്് എം.പി. മുരളീധരന് എന്നിവര്‍ പ്രസംഗിച്ചു.