x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന്നു​കാ​ലി വ്യാ​പാ​ര​വും ഗ​താ​ഗ​ത​വും മാ​ഫി​യ​സം​ഘ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ


Published: June 13, 2026 11:44 PM IST | Updated: June 13, 2026 11:44 PM IST

ആരോപണവുമായി മീ​റ്റ് ഇ​ന്‍​ഡ​സ്ട്രീ​സ് വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍

കോ​ട്ട​യം: ക​ന്നു​കാ​ലി വ്യാ​പാ​ര​വും ഗ​താ​ഗ​ത​വും മാ​ഫി​യ​സം​ഘ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്ന് മീ​റ്റ് ഇ​ന്‍​ഡ​സ്ട്രീ​സ് വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍. ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു സം​സ്ഥാ​ന​ത്തേ​ക്ക് ക​ന്നു​കാ​ലി​ക​ളെ എ​ത്തി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ക​യാ​ണ്. കാ​ലി​ക​ളെ കൊ​ണ്ടു​വ​രു​മ്പോ​ള്‍ ജ​പ്തി​ക​ളും വൈ​കാ​രി​ക വി​ഷ​യ​ങ്ങ​ളും ഉ​യ​ര്‍​ത്തി​ക്കാ​ട്ടി സം​ഘ​ടി​ത ശ​ക്തി​ക​ള്‍ ത​ട​സ​ങ്ങ​ളും സൃ​ഷ്ടി​ക്കു​ന്ന​ത് ക​ന്നു​കാ​ലി വ്യാ​പാ​ര​ത്തെ​യും ക​ര്‍​ഷ​ക​രു​ടെ​യും ഉ​പ​ജീ​വ​ന​ത്തെ​യും ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​സോ​സി​യേ​ഷ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

അ​ന​ധി​കൃ​ത ജ​പ്തി​ക​ള്‍ ഒ​ഴി​വാ​ക്കാ​മെ​ന്ന പേ​രി​ല്‍ ആ​ന്ധ്രാ​പ്ര​ദേ​ശി​ലും ത​മി​ഴ്‌​നാ​ട്ടി​ലും വി​വി​ധ സം​ഘ​ട​ന​ക​ൾ ആ​യി​രം മു​ത​ല്‍ 50,000 രൂ​പ​വ​രെ പി​രി​വ് ന​ട​ത്തു​ന്നു​ണ്ട്. 15 വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി തു​ട​രു​ന്ന അ​ന​ധി​കൃ​ത പി​രി​വും ജ​പ്തി​ക​ളും മേ​ഖ​ല​യു​ടെ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ ത​ക​ര്‍​ക്കു​ക​യും വ്യാ​പാ​ര​നി​യ​ന്ത്ര​ണം ഗു​ണ്ടാ​മാ​ഫി​യ​ക​ള്‍​ക്ക് കൈ​മാ​റു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്.

സം​സ്ഥാ​ന​ത്തേ​ക്കു പ്ര​വേ​ശി​പ്പി​ക്കു​ന്ന ക​ന്നു​കാ​ലി​ക​ള്‍​ക്കു​ള്ള പ്ര​വേ​ശ​ന ഫീ​സ് 10ല്‍​നി​ന്ന് 80 ആ​യി വ​ര്‍​ധി​പ്പി​ച്ച​ശേ​ഷം ആ​ര്‍​പി ചെ​ക്ക്പോ​സ്റ്റി​ലെ പ​രി​ശോ​ധ​ന​ക​ള്‍ കാ​ര്യ​ക്ഷ​മ​മ​ല്ല. ഔ​ദ്യോ​ഗി​ക ര​സീ​ത് ന​ല്‍​കാ​തെ ക​ന്നു​കാ​ലി​ക​ളെ ക​ട​ത്തി​വി​ടു​ന്ന​തി​നാ​ല്‍ കൃ​ത്യ​മാ​യ ക​ണ​ക്ക് ല​ഭി​ക്കു​ന്നി​ല്ല. ഇ​തു​മൂ​ലം പ്ര​തി​മാ​സം ഏ​ക​ദേ​ശം 40 മു​ത​ല്‍ 50 ല​ക്ഷം വ​രെ സം​സ്ഥാ​ന ഖ​ജ​നാ​വി​ന് ന​ഷ്ട​മു​ണ്ടാ​കു​ന്നു.

അ​റ​വ് നി​രോ​ധി​ച്ച സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു കു​റ​ഞ്ഞ വി​ല​യ്ക്ക് എ​ത്തു​ന്ന സു​നാ​മി ഇ​റ​ച്ചി സം​സ്ഥാ​ന​ത്തെ വി​പ​ണി​യെ സാ​ര​മാ​യി ബാ​ധി​ച്ചു. പ്ര​തി​ദി​നം ഏ​ക​ദേ​ശം ര​ണ്ടു ല​ക്ഷം കി​ലോ​ഗ്രാം ഇ​റ​ച്ചി കേ​ര​ള​ത്തി​ലെ​ത്തു​ന്ന​താ​യാ​ണു വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്ന​ത്. മ​ര​ങ്ങാ​ട്ടു​പി​ള്ളി പ​ഞ്ചാ​യ​ത്തി​ല്‍ ഇ​ത് സം​ഭ​രി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ല്‍​കി​യ​താ​യും ആ​രോ​പ​ണ​മു​ണ്ട്.

ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ളി​ലാ​യി 700-ല​ധി​കം ഇ​റ​ച്ചി​ക്ക​ട​ക​ള്‍ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഹോ​ട്ട​ലു​ക​ള്‍, ബേ​ക്ക​റി​ക​ള്‍, കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ള്‍, കോ​ള്‍​ഡ് സ്റ്റോ​റു​ക​ള്‍ എ​ന്നി​വ വ​ഴി എ​ത്തു​ന്ന മാം​സ​ത്തി​ന്‍റെ വ​ലി​യൊ​രു​പ​ങ്കും സു​നാ​മി ഇ​റ​ച്ചി​യാ​ണെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ ആ​രോ​പ​ണം.

സം​സ്ഥാ​ന​ത്തേ​ക്ക് ക​ന്നു​കാ​ലി​ക​ളെ കൂ​ടു​ത​ല്‍ എ​ത്തി​ക്കു​ന്ന​ത് ആ​ന്ധ്രാ​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന, മ​ധ്യ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്ട്ര, ക​ര്‍​ണാ​ട​ക തു​ട​ങ്ങ​ളി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നാ​ണ്. ആ​ന്ധ്രാ​പ്ര​ദേ​ശ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് യാ​ത്ര​യ്ക്കാ​വ​ശ്യ​മാ​യ ആ​രോ​ഗ്യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്നു ക​ഴി​ഞ്ഞ ജ​നു​വ​രി 21നു ​തീ​രു​മാ​നം സ്വീ​ക​രി​ച്ച​തോ​ടെ ക​ന്നു​കാ​ലി ഗ​താ​ഗ​ത​ത്തി​നു കൂ​ടു​ത​ല്‍ ത​ട​സ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ മാ​ഫി​യ​ക​ള്‍​ക്ക് അ​വ​സ​ര​മൊ​രു​ങ്ങി.

ക​ന്നു​കാ​ലി ഗ​താ​ഗ​ത​ത്തി​ന് യാ​ത്രാ​മ​ധ്യേ ത​ട​സം നേ​രി​ട്ടാ​ല്‍ യാ​ത്ര തു​ട​രാ​ന്‍ ആ​വ​ശ്യ​മാ​യ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി ഉ​ത്ത​ര​വു​ണ്ട്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ളെ ഏ​കോ​പി​പ്പി​ച്ച് ഒ​രു കേ​ന്ദ്ര ഏ​ജ​ന്‍​സി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി​ക്ക് സ​മ​ര്‍​പ്പി​ച്ച നി​വേ​ദ​ന​ത്തി​ല്‍ 2019ല്‍ ​ഉ​ചി​ത ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ കേ​ര​ള ചീ​ഫ് സെ​ക്ര​ട്ട​റി​യെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

സം​സ്ഥാ​ന​ത്ത് ഇ​ത്ത​ര​മൊ​രു പ്ര​ശ്‌​ന​മി​ല്ലാ​ത്ത​തി​നാ​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പാ​ല്‍, കാ​ലി​ത്തീ​റ്റ, മാം​സം, തു​ക​ല്‍, എ​ല്ല്, കൊ​ഴു​പ്പ് തു​ട​ങ്ങി അ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ലാ​യി കേ​ര​ള​ത്തി​ല്‍ ഏ​ക​ദേ​ശം 15 ല​ക്ഷം പേ​രു​ടെ സ്വ​യം​തൊ​ഴി​ല്‍ ഈ ​മേ​ഖ​ല​യെ ആ​ശ്ര​യി​ച്ചാ​ണ് നി​ല​നി​ല്‍​ക്കു​ന്ന​ത്.
അ​ഞ്ച് വ​ര്‍​ഷം മു​മ്പു​വ​രെ പ്ര​തി​മാ​സം ഏ​ക​ദേ​ശം ഒ​ന്ന​ര ല​ക്ഷം ക​ന്നു​കാ​ലി​ക​ള്‍ കേ​ര​ള​ത്തി​ലെ​ത്തി​യി​രു​ന്നു​വെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ ജ​നു​വ​രി അ​വ​സാ​നം മു​ത​ല്‍ എ​ണ്ണം അ​മ്പ​തി​നാ​യി​ര​ത്തി​ല്‍ താ​ഴെ​യാ​യി. നി​ല​വി​ല്‍ അ​ത് വീ​ണ്ടും ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

Tags : Cattle trade Nattuvishesham District News

Recent News

Corehub Up