x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ന​ൽ മ​ഴയിൽ വലഞ്ഞ്


Published: May 9, 2026 01:48 AM IST | Updated: May 9, 2026 01:48 AM IST

ശ​ക്ത​മാ​യ കാ​റ്റി​ൽ പേ​രാ​വൂ​ർ ചെ​വി​ടി​ക്കു​ന്നി​ലെ എ​ട​ച്ചേ​രി ഷൈ​ജു​വി​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന നി​ല​യി​ൽ.

പേ​രാ​വൂ​രി​ൽ
വൻ നാ​ശ​ന​ഷ്‌​ടം

പേ​രാ​വൂ​ർ: ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും പേ​രാ​വൂ​രി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്‌​ടം. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ​തോ​ടെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ചി​ല വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും കാ​ർ​ഷി​ക​വി​ള​ക​ൾ ന​ശി​ക്കു​ക​യും ചെ​യ്തു. മ​രം ക​ട​പു​ഴ​കി വീ​ണ് കാ​റു​ക​ൾ​ക്കും കേ​ടു​പാ​ട് സം​ഭ​വി​ച്ചു.

പേ​രാ​വൂ​ർ ടൗ​ൺ, താ​ലൂ​ക്ക് ആ​ശു​പ​ത്രി പ​രി​സ​രം ഉ​ൾ​പ്പെ​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വൈ​ദ്യു​തി ലൈ​നു​ക​ളി​ലേ​ക്ക് മ​ര​ങ്ങ​ൾ വീ​ണ​തി​നെ തു​ട​ർ​ന്ന് വൈ​ദ്യു​തി വി​ത​ര​ണം മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​സ​പ്പെ​ട്ടു. കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ സ്ഥ​ല​ത്തെ​ത്തി അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി വൈ​ദ്യു​തി പു​ന​സ്ഥാ​പി​ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണ്. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ മ​രം ക​ട​പു​ഴ​കി വീ​ണ് ര​ണ്ട് കാ​റു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

ശ​ക്ത​മാ​യ കാ​റ്റി​ൽ റ​ബ​ർ, വാ​ഴ, തെ​ങ്ങ് തു​ട​ങ്ങി​യ കൃ​ഷി​ക​ൾ​ക്കും നാ​ശ​ന​ഷ്‌​ട​മു​ണ്ടാ​യി. ചി​ല​യി​ട​ങ്ങ​ളി​ൽ റോ​ഡ​രി​കി​ലെ ഫ്ല​ക്സ് ബോ​ർ​ഡു​ക​ളും ഷെ​ഡു​ക​ളും ത​ക​ർ​ന്നു. അ​ഗ്നി​ര​ക്ഷാ സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് റോ​ഡി​ലേ​ക്ക് വീ​ണ മ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്ത് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു.

ശ​ക്ത​മാ​യ കാ​റ്റി​ൽ ചെ​വി​ടി​ക്കു​ന്നി​ലെ എ​ട​ച്ചേ​രി ഷൈ​ജു​വി​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു.

Tags : summer rain nattuvisheaham local news

Recent News

Corehub Up