x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പച്ചപ്പ് പാകി പ​രി​സ്ഥി​തി ദി​നാ​ച​ര​ണം


Published: June 6, 2026 06:42 AM IST | Updated: June 6, 2026 06:42 AM IST

ഇ​രി​ട്ടി: ജെ​സി​ഐ ഇ​രി​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രു​ന്പ​റ​ന്പ് ഇ​ക്കോ പാ​ർ​ട്ടി​ൽ വൃ​ക്ഷ​ത്തൈ ന​ട്ട് പ്ര​സി​ഡ​ന്‍റ് മ​നു മാ​ധ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി സെ​ക്ര​ട്ട​റി ജോ​ജി വ​ർ​ഗീ​സ്, മു​ൻ പ്ര​സി​ന്‍റു​മാ​രാ​യ സാ​ജു വാ​ഗാ​നി​പ്പു​ഴ, സൂ​ര​ജ്, ജെ​സി​ഐ അം​ഗം റ​സാ​ക്ക് മൂ​പ്പ​ൻ, ന​വ​നീ​ത്, ടോ​മി​ൻ, പി.​സി. മു​കേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മാ​ർ​ച്ച​ന്‍റ്സ് വെ​ൽ​ഫെ​യ​ർ കോ- ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി ഇ​രി​ട്ടി പു​തി​യ ബ​സ്‌സ്റ്റാ​ൻ​ഡി​ൽ വൃ​ക്ഷത്തൈ ​ന​ട്ടു.​ സം​ഘം പ്ര​സി​ഡ​ന്‍റ് റ​ഫീ​ഖ് ഗ്രീ​ഷ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ​ക്ട​ർ​മാ​രാ​യ ഈ​സ ത​റാ​ൽ, പ്ര​താ​പ​ൻ മോ​ളി ബാ​ബു, അ​ജി​ത ഷാ​ജി എ​ന്നി​വ​രും സം​ഘം ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു.

ഒ​യി​സ്‌​ക ഇ​ന്‍റ​ർനാ​ഷ​ണ​ണ​ൽ ഇ​രി​ട്ടി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​സ്ഥി​തി​ദി​നാ​ച​ര​ണം ന​ട​ത്തി. പാ​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​വി​നോ​ദ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ന്‍റ​ണി പു​ളി​യ​ൻ​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​രി​ട്ടി ല​യ​ണ്‍​സ് റോ​യ​ല്‍, സീ​നി​യ​ര്‍ ചേംബ​ര്‍ ഇ​രി​ട്ടി, അ​ല​യ​ന്‍​സ് ക്ല​ബ് ഇ​രി​ട്ടി, ഇ​രി​ട്ടി സം​ഗീ​ത സ​ഭ, വി​ശ്വ​ശ്രീ മ്യൂ​സി​ക് ഫൗ​ണ്ടേ​ഷ​ന്‍, യു​വ​ക​ലാ​സാ​ഹി​തി ഇ​രി​ട്ടി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

സോ​ഷ്യ​ൽ ഫോ​റ​സ്ട്രി വി​ഭാ​ഗം പാ​യം പ​ഞ്ചാ​യ​ത്ത് ഗ്രാ​മ​ഹ​രി​ത സ​മ​തി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ച ഇ​ക്കോ ഷോ​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​വി​നോ​ദ്കു​മ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ ഹ​രി​ത സ​മി​തി പ്ര​സി​ഡ​ന്‍റ് കെ. ​ശു​ശീ​ൽ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ത​ല​ശേ​രി റേ​ഞ്ച​ർ ഇ​കെ. ജി​ഷ, ത​ല​ശേ​രി ഡി​വി​ഷ​ൻ പ്ര​തി​നി​ധി എ.​കെ. സു​രേ​ന്ദ്ര​ൻ, ഹ​രി​ത സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​അ​ശോ​ക​ൻ, മു​ൻ പ​ഞ്ചാ​യ​ത്തം​ഗം പി. ​സാ​ജി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. അ​തോ​ടൊ​പ്പം പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. പ​രി​സ്ഥി​തി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വൃ​ക്ഷ​ത്തൈ​ക​ളും ന​ട്ടു.

കേ​ള​കം: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് കേ​ള​കം പ​ഞ്ചാ​യ​ത്ത്, ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മു​ള​ത്തൈ​ക​ൾ ന​ട്ടു പി​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സു​നി​ത രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി എ​ൻ​ജി​നീ​യ​ർ ഡോ​ണ, ഷീ​ജ, വ​ത്സ,എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​ന്നാ​ട്: കേ​ര​ള സ​ഹ​ക​ര​ണ വ​കു​പ്പി​ന് കീ​ഴി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ത​ണ​ൽ പ​രി​പാ​ടി​യു​ടെ ഇ​രി​ട്ടി താ​ലൂ​ക്ക് സ​ഹ​ക​ര​ണ സ​ർ​ക്കി​ൾ​ത​ല ഉ​ദ്ഘാ​ട​നം പു​ന്നാ​ട് എ​ൽ​പി സ്‌​കൂ​ൾ പ​രി​സ​ര​ത്ത് വൃ​ക്ഷ​ത്തൈ ന​ട്ടു​കൊ​ണ്ട് പു​ന്നാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി. ​കു​ട്ട്യ​പ്പ നി​ർ​വ​ഹി​ച്ചു.​

സ​ഹ​ക​ര​ണ വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ കെ.​വി. പ്ര​ദീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ങ്ക് സെ​ക്ര​ട്ട​റി കെ.​സി. രാ​ജീ​വ്, പു​ന്നാ​ട് എ​ൽപി സ്‌​കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക കെ. ​ജ​യ, സി.​കെ. ശ​ശി​ധ​ര​ൻ, പി.​കെ. റാ​ഷി​ദ, സ​ഹ​ക​ര​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, സ്‌​കൂ​ൾ അ​ധി​കൃ​ത​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ​ടി​യൂ​ർ: പ​ടി​യൂ​ർ ക​ല്യാ​ട് പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം ഫ​ല​വൃ​ക്ഷത്തൈ ന​ട്ടു പ്ര​സി​ഡ​ന്‍റ് ടി. ​ശ്രീ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ കു​മാ​രി നി​ത്യ, പ്രേ​മ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ടും​ബ​ശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വൃ​ക്ഷ​ത്തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

മ​ട്ട​ന്നൂ​ർ: ന​ഗ​ര​സ​ഭ​യു​ടെ പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​വും ശു​ചി​ത്വ വി​ദ്യാ​ല​യ പു​ര​സ്‌​കാ​ര സ​മ​ർ​പ്പ​ണ​വും ക​ള​ക്ട​ർ പി. ​വി​ഷ്ണു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹൈ​സ്‌​കൂ​ൾ, ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ മ​ട്ട​ന്നൂ​ർ ഹ​യ​ ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ ഒ​ന്നാം സ്ഥാ​ന​വും ശ്രീ​ശ​ങ്ക​ര വി​ദ്യാ​പീ​ഠം സ്‌​കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. എ​ൽ​പി, യു​പി വി​ഭാ​ഗ​ത്തി​ൽ പ​ഴ​ശി ഈ​സ്റ്റ് എ​ൽ​പി സ്‌​കൂ​ൾ ഒ​ന്നാം സ്ഥാ​ന​വും മ​ട്ട​ന്നൂ​ർ മ​ധു​സൂ​ദ​ന​ൻ ത​ങ്ങ​ൾ സ്മാ​ര​ക ഗ​വ. യു​പി.​സ്‌​കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും അ​യ്യ​ല്ലൂ​ർ എ​ൽ​പി സ്‌​കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ എ​ൻ. ഷാ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​സ്‌​വൈ​എ​സ് പ​രി​സ്ഥി​തി കാ​മ്പ​യി​ന്‍റെ മ​ട്ട​ന്നൂ​ർ മേ​ഖ​ലാ​ത​ല ഉ​ദ്ഘാ​ട​നം പോ​ലീ​സ് സ്റ്റേഷ​ൻ വ​ള​പ്പി​ൽ തൈ ​ന​ട്ട് എ​സ്ഐ നൗ​ഷാ​ദ് മൂ​പ്പ​ൻ നി​ർ​വ​ഹി​ച്ചു. എ​സ്‌​വൈ​എ​സ് സോ​ൺ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് റ​ഫീ​ഖ് നി​സാ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യം​ഗ്‌​മൈ​ൻ​ഡ്‌​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മ​ട്ട​ന്നൂ​ർ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൃ​ക്ഷ​ത്തൈ വി​ത​ര​ണം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ഇ.​വി. ഷ​നി​ൽ സെ​ക്ര​ട്ട​റി ബാ​ബു ക​ച്ചി​ൻ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ന​ഗ​ര​സ​ഭാ​ത​ല പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം പ​ഴ​ശി ഈ​സ്റ്റ് എ​ൽ​പി സ്‌​കൂ​ളി​ൽ വൃ​ക്ഷ​ത്തൈ ന​ട്ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ. ഷാ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​ശ്രീ​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വെ​ള്ളി​യാം​പ​റ​മ്പ് ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. കൃ​ഷ്ണ​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ഓ​ർ​മ​മ​രം ന​ട്ടു. പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​കെ.​ പ്ര​ഭാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് സി.​ഹേ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

 

K-Rail Survey K-Rail Survey

Tags : nattu vishesham Environment Day

Recent News

Corehub Up