x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേവാലയങ്ങളിൽ തിരുനാളാഘോഷം


Published: April 27, 2026 06:02 AM IST | Updated: April 27, 2026 06:02 AM IST

നെ​ല്ലാ​യി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ യൂ​ദാ​ത​ദേ​വൂ​സി​ന്‍റെ ഊ​ട്ടു​തി​രു​നാ​ളി​ന് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ഫാ. ​ലി​ജോ കോ​ങ്കോ​ത്ത് കൊ​ടി​ക​യ​റ്റു​ന്നു. വി​

മ​തി​ല​കം സെ​ന്‍റ് ജോ​സ​ഫ്‌​സ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ച്

ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി‍​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ ദ​ർ​ശ​ന​ത്തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ഫാ. ​സി​ബു ക​ള്ളാ​പ​റ​മ്പി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി.

ഫാ. ​വി​ൻ​സ​ന്‍റ് ക​ണി​മം​ഗ​ല​ത്തു​കാ​ര​ൻ തി​രു​നാ​ൾ സ​ന്ദേ​ശം​ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ന്ന തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​ത്തി​ൽ നി​ര​വ​ധി വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ​ദി​വ​സം പ്ര​സു​ദേ​ന്തി​വാ​ഴ്ച, ല​ദീ​ഞ്ഞ്, നൊ​വേ​ന, ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, യൗ​സേ​പ്പി​താ​വി​ന്‍റെ പ്ര​തി​ഷ്ഠാ​രൂ​പം എ​ഴു​ന്ന​ള്ളി​ക്ക​ൽ, സാ​ൽ​വെ ല​ദീ​ഞ്ഞ് എ​ന്നി​വ​യു​ണ്ടാ​യി​രു​ന്നു. ഇ​ട​വ​ക വി​കാ​രി ഫാ. ​അ​രു​ൺ തെ​ക്കി​നേ​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം​വ​ഹി​ച്ചു.

കു​ല​യി​ടം സെ​ന്‍റ് ജോ​സ​ഫ്സ് ക​പ്പേ​ള​

വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും. വൈ​കി​ട്ട് അ​ഞ്ചി​ന് ജ​പ​മാ​ല, കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ് എ​ന്നി തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ ക​ക്കാ​ട്ട് കാ​ർ​മി​ക​നാ​കും.

നാ​ളെ വൈ​കീ​ട്ട് 5.30ന് ​ജ​പ​മാ​ല തു​ട​ർ​ന്ന് നൊ​വേ​ന. തി​രു​നാ​ൾ ദി​ന​മാ​യ ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 5.30ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​ബി​നീ​ഷ് കോ​ട്ട​യ്ക്ക​ൽ നേ​തൃ​ത്വം​ന​ൽ​കും. ഫാ. ​അ​ബി​ൻ ക​ള​പ്പു​ര​ക്ക​ൽ വ​ച​ന​സ​ന്ദേ​ശം​ന​ൽ​കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​നും പ്ര​സു​ദേ​ന്തി വാ​ഴ്ച​യ്ക്കും​ശേ​ഷം നേ​ർ​ച്ച​പ്പാ​യ​സ വി​ത​ര​ണ​വും ഊ​ട്ടു​സ​ദ്യ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Tags : Celebration nattuviehesham local news

Recent News

Corehub Up