x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ൻ​സ​സ് 2027

വെബ് ഡെസ്ക്
Published: July 26, 2026 11:05 PM IST | Updated: July 26, 2026 11:05 PM IST

ഒ​ന്നാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി പൂ​ർ​ത്തി​യാ​ക്കി കു​ട്ട​നാ​ട് താ​ലൂ​ക്ക്

ജി​ല്ല​യി​ൽ മാ​വേ​ലി​ക്ക​ര മു​നി​സി​പ്പാ​ലി​റ്റി​യും നേ​ട്ട​ത്തി​ൽ

ആ​ല​പ്പു​ഴ: സെ​ൻ​സ​സ് 2027ന്‍റെ ഒ​ന്നാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യ ഹൗ​സ് ലി​സ്റ്റിം​ഗും ഹൗ​സിം​ഗ് സെ​ൻ​സ​സും ഒ​ന്നു മു​ത​ൽ 30 വ​രെ സം​സ്ഥാ​ന​ത്തു​ട​നീ​ളം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ൽ കു​ട്ട​നാ​ട് താ​ലൂ​ക്ക് ഓ​ഫീ​സും മാ​വേ​ലി​ക്ക​ര മു​നി​സി​പ്പാ​ലി​റ്റി​യും 26നുത​ന്നെ ഒ​ന്നാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. സം​സ്ഥാ​ന​ത്തെ 78 താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ൽനി​ന്ന് ഒ​ന്നാം​ഘ​ട്ട സെ​ൻ​സ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​ദ്യ​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ താ​ലൂ​ക്ക് എ​ന്ന സ​വി​ശേ​ഷ നേ​ട്ട​മാ​ണ് കു​ട്ട​നാ​ട് താ​ലൂ​ക്ക് സ്വ​ന്ത​മാ​ക്കി​യ​ത്. ന​ഗ​ര​സ​ഭാ മേ​ഖ​ല​ക​ളി​ൽ മാ​വേ​ലി​ക്ക​ര മു​നി​സി​പ്പാ​ലി​റ്റി​യും ഒ​ന്നാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം കൈ​വ​രി​ച്ചു.

സം​സ്ഥാ​ന​ത്തെ പ​ഞ്ചാ​യ​ത്ത് മേ​ഖ​ല​ക​ളി​ൽ സെ​ൻ​സ​സ് ചാ​ർ​ജ് ഓ​ഫീ​സ​ർ​മാ​രാ​യി ത​ഹ​സി​ൽ​ദാ​ർ​മാ​രും ന​ഗ​ര​സ​ഭാ മേ​ഖ​ല​ക​ളി​ൽ അ​ത​ത് ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സെ​ക്ര​ട്ട​റി​മാ​രു​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

കു​ട്ട​നാ​ട് താ​ലൂ​ക്കി​ൽ ആ​കെ 320 ഹൗ​സ് ലി​സ്റ്റിം​ഗ് ബ്ലോ​ക്കു​ക​ൾ ഉ​ൾ​പ്പെ​ട്ടി​രു​ന്നു. കാ​യ​ലും ക​ര​യും ഇ​ട​ക​ല​ർ​ന്ന​തും ഗ​താ​ഗ​ത-​ഭൗ​മ​ശാ​സ്ത്ര​പ​ര​മാ​യി വെ​ല്ലു​വി​ളി നി​റ​ഞ്ഞ​തു​മാ​യ പ്ര​ദേ​ശ​മാ​യി​ട്ടും എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളെ​യും അ​തി​ജീ​വി​ച്ചാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. സെ​ൻ​സ​സ് ചാ​ർ​ജ് ഓ​ഫീ​സ​ർ, മേ​ൽ​നോ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ, എ​ന്യൂ​മ​റേ​റ്റ​ർ​മാ​ർ, മ​റ്റ് ബ​ന്ധ​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ ന​ട​ത്തി​യ ആ​ത്മാ​ർ​ഥ​വും ഏ​കോ​പി​ത​വു​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഫ​ല​മാ​ണ് ഈ ​വി​ജ​യം.

ഈ ​ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ കു​ട്ട​നാ​ട് ത​ഹ​സി​ൽ​ദാ​ർ പി.​കെ. സൗ​മ്യ, താ​ലൂ​ക്ക് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ, മാ​വേ​ലി​ക്ക​ര മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി മേ​ഘ മേ​രി കോ​ശി, മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രെ ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ സെ​ൻ​സ​സ് ഓ​ഫീ​സ​റും ജി​ല്ലാ ക​ള​ക്ട​റു​മാ​യ ഷാ​ജി വി. ​നാ​യ​ർ അ​ഭി​ന​ന്ദി​ച്ചു.

ജി​ല്ല​യി​ൽ ആ​കെ 3,707 ഹൗ​സ് ലി​സ്റ്റിം​ഗ് ബ്ലോ​ക്കു​ക​ളി​ൽ 2,607 ഹൗ​സ് ലി​സ്റ്റിം​ഗ് ബ്ലോ​ക്കു​ക​ളി​ലെ എ​ന്യൂ​മ​റേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​തി​ന​കം പൂ​ർ​ത്തി​യാ​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ജി​ല്ല​യി​ലെ എ​ല്ലാ ഹൗ​സ് ലി​സ്റ്റിം​ഗ് ബ്ലോ​ക്കു​ക​ളി​ലെ​യും ഒ​ന്നാം​ഘ​ട്ട എ​ന്യൂ​മ​റേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 28ന​കം പൂ​ർ​ത്തി​യാ​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Census

Recent News

Corehub Up