x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജീ​വ​ന​ക്കാ​ർ​ക്ക് സെ​ൻ​സ​സ് ഡ്യൂ​ട്ടി : കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ൽ


Published: June 22, 2026 05:41 AM IST | Updated: June 22, 2026 05:41 AM IST

മു​ക്കം: കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന ത​സ്തി​ക​യി​ലു​ള്ള അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രെ സെ​ൻ​സ​സ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച​ത് പ​ഞ്ചാ​യ​ത്തി​ന്‍റെ ദൈ​നം ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ളം​തെ​റ്റി​ക്കു​മെ​ന്ന് ആ​ക്ഷേ​പം.​അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി, ഹെ​ഡ് ക്ല​ർ​ക്ക്, അ​ക്കൗ​ണ്ട​ന്‍റ്, സീ​നി​യ​ർ ക്ല​ർ​ക്ക്, ക്ല​ർ​ക്ക് ത​സ്തി​ക​യി​ലു​ള്ള അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് സെ​ൻ​സ​സ് ഡ്യൂ​ട്ടി ന​ൽ​കി​യ​ത്.
പ​ഞ്ചാ​യ​ത്തി​ൽ നി​ല​വി​ലെ സെ​ക്ര​ട്ട​റി ലീ​വി​ലും കൂ​ടി ആ​യ​തോ​ടെ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ല​ഭി​ക്കേ​ണ്ട നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ൾ ന​ട​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്.

സാ​ധാ​ര​ണ നി​ല​യി​ൽ അ​ധ്യാ​പ​ക​ർ​ക്കാ​ണ് സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ല്ലാം സെ​ൻ​സ​സ് ഡ്യൂ​ട്ടി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കാ​ര​ശേ​രി​യി​ൽ മാ​ത്ര​മാ​ണ് ഇ​ത്ത​ര​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൂ​ട്ട​മാ​യി സെ​ൻ​സ​സ് ഡ്യൂ​ട്ടി ന​ൽ​കി​യ​തെ​ന്നും ഇ​ത് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​അ​ബ്ദു​ൽ അ​ക്ബ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല ക​ള​ക്ട​ർ, എ​ഡി​എം, ത​ഹ​സി​ൽ​ദാ​ർ, ഡെ​പ്യൂ​ട്ടി ത​ഹ​സ​ൽ​ദാ​ർ എ​ന്നി​വ​ർ​ക്ക്‌ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

സൂ​പ്പ​ർ​വൈ​സ​റി ഉ​ദ്യോ​ഗ​സ്ഥ​ൻ, അ​ക്കൗ​ണ്ട​ന്‍റ്, ക്ല​ർ​ക്ക് എ​ന്നി​വ​ർ​ക്ക് സെ​ൻ​സ​സ് ഡ്യൂ​ട്ടി ന​ൽ​കി​യ​തോ​ടെ പ​ഞ്ചാ​യ​ത്ത് പ്ര​വ​ർ​ത്ത​നം ത​ന്നെ നി​ർ​ത്തി​വ​യ്ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. വാ​ർ​ഷി​ക ധ​ന​കാ​ര്യ പ​ത്രി​ക സ​മ​ർ​പ്പ​ണം, വാ​ർ​ഷി​ക പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, നി​കു​തി പി​രി​വ് തു​ട​ങ്ങി​യ​വ സ​മ​യ​ബ​ന്ധി​ത​മാ​യി ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ പോ​ലും ന​ട​ത്താ​ൻ പ​റ്റാ​ത്ത ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. സെ​ൻ​സ​സ് ഡ്യൂ​ട്ടി ല​ഭി​ച്ച അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ മൂ​ന്ന് പേ​ർ ബി​എ​ൽ​ഒ ഡ്യൂ​ട്ടി നി​ർ​വ​ഹി​ക്കു​ന്ന​വ​രാ​ണെ​ന്ന​തും സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ന്നു.

മാ​ത്ര​മ​ല്ല നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ സ​മ​യ​മാ​യ​തി​നാ​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ നൂ​റ് ക​ണ​ക്കി​ന് ഫ​യ​ലു​ക​ൾ തീ​രു​മാ​ന​മാ​വാ​തെ കി​ട​ക്കു​ന്ന അ​വ​സ്ഥ​യും നി​ല​വി​ലു​ണ്ട്. അ​തെ​ല്ലാം പ​രി​ഹ​രി​ക്കേ​ണ്ട സ​മ​യ​ത്താ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​ത്ത​ര​ത്തി​ൽ സെ​ൻ​സ​സ് ഡ്യൂ​ട്ടി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​ത് കൊ​ണ്ട് ത​ന്നെ സെ​ൻ​സ​സ് ഡ്യൂ​ട്ടി ന​ൽ​കി​യ കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഡ്യൂ​ട്ടി ഒ​ഴി​വാ​ക്കി ന​ൽ​കി പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​യി ന​ട​ത്താ​ൻ അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​അ​ബ്ദു​ൽ അ​ക്ബ​ർ പ​റ​ഞ്ഞു.

 

 

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up