x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ക്കാ​മ്പു​ഴ യു​പി സ്കൂ​ൾ ശ​താ​ബ്‌​ദി നി​റ​വി​ൽ


Published: March 4, 2026 03:05 PM IST | Updated: March 4, 2026 03:05 PM IST

ച​ക്കാ​മ്പു​ഴ: പ്ര​ദേ​ശ​ത്തെ ആ​ദ്യ​കാ​ല വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഒ​ന്നാ​യ ച​ക്കാ​മ്പു​ഴ സ​ർ​ക്കാ​ർ യു​പി സ്കൂ​ളി​ന്‍റെ ശ​താ​ബ്‌​ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ശ​നിയാഴ്ച തി​രിതെ​ളി​യും.​ ശ​താ​ബ്‌​ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി​യും പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​മാ​യ റോ​ഷി അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ക്കും.​ മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

രാ​മ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശാ​ന്താ​റാം, ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അംഗം സി.​റ്റി. രാ​ജ​ൻ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജീ​ന​സ് നാ​ഥ്, വാ​ർ​ഡ് മെ​മ്പ​ർമാരായ ആ​ൻ​സ് മ​രി​യ ജോ​സ്, സൗ​മ്യ സേ​വ്യ​ർ, എ​ൻ. സു​രേ​ഷ്, വ​ത്സ​മ്മ ത​ങ്ക​ച്ച​ൻ, കി​ൻ​ഫ്ര ഫി​ലിം ആ​ൻ​ഡ് വീ​ഡി​യോ പാ​ർ​ക്ക് ചെ​യ​ർ​മാ​ൻ ബേ​ബി ഉ​ഴു​ത്തു​വാ​ൽ, രാ​മ​പു​രം എഇഒ ​ജോ​ളി​മോ​ൾ ഐ​സ​ക്, രാ​മ​പു​രം ബി​പി​സി ജോ​ഷി കു​മാ​ര​ൻ, എ​സ്ബി​ഐ ച​ക്കാ​മ്പു​ഴ ബ്രാ​ഞ്ച് മാ​നേ​ജ​ർ ല​ക്ഷ്മി ആ​ർ. നാ​യ​ർ, പിടിഎ പ്ര​സി​ഡ​ന്‍റ് എം. ജി. ബി​ജു, പൂ​ർ​വ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ പി .പി. മാ​ധ​വ കൈ​മ​ൾ, ഗി​രീ​ഷ് കൃ​ഷ്ണ​ൻ, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ജി​ൻ​സി എ​ബ്ര​ഹാം, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ആ​ർ. അ​നു​പ​മ, സീ​നി​യ​ർ ടീ​ച്ച​ർ എം.ആ​ർ. ബി​ന്ദു തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും.

ച​ട​ങ്ങി​ൽ സ്കൂ​ളി​ന്‍റെ ആ​രം​ഭ​ത്തി​നാ​യി വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കും. നൂ​റു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത മൂ​ലം കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം അ​സാ​ധ്യ​മാ​യി വ​ന്ന​തോ​ടെ​യാ​ണ് ച​ക്കാ​മ്പു​ഴ​യി​ൽ സർക്കാർ സ്കൂ​ൾ ആ​രം​ഭി​ക്കു​ന്ന​ത്.

എ​ൽ​പി സ്കൂ​ളാ​യി ആ​രം​ഭി​ച്ച ച​ക്കാ​മ്പു​ഴ സ്കൂ​ൾ പി​ന്നീ​ട് യു​പി സ്കൂ​ളായി ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു. ആ​ദ്യം ഒ​രു ഓ​ടി​ട്ട കെ​ട്ടി​ട​ത്തി​ലാ​ണ് സ്കൂ​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്, പി​ന്നീ​ട​ങ്ങോ​ട്ട് അ​തി​വേ​ഗ​ത്തി​ലു​ള്ള വ​ള​ർ​ച്ച​യാ​ണ് സ്കൂ​ൾ കൈ​വ​രി​ച്ച​ത്.​

പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ൻ​പേ മി​ക​ച്ച നി​ല​വാ​ര​ത്തി​ലു​ള്ള സ്കൂ​ൾ കെ​ട്ടി​ട​വും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും സ്കൂ​ളി​ൽ ഒ​രു​ക്കി​യി​രു​ന്നു.​ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള വി​ദ്യാ​ഭ്യാ​സ​മാ​ണ് ഇ​പ്പോ​ൾ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മ്മാ​നി​ക്കു​ന്ന​ത്.

Tags : Chakkampuzha UP School Centenary Celebration Local News Nattuvishesham Thiruvananthapuram

Recent News

Corehub Up