അധികൃതർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തുന്നു.
കണിച്ചാർ: വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കണിച്ചാർ പഞ്ചായത്തിലെ ചാണപ്പാറ മിനി സ്റ്റേഡിയം നവീകരണത്തിനൊരുങ്ങുന്നു. വരുന്ന മൂന്ന് വർഷത്തിനുള്ളിൽ സ്റ്റേഡിയത്തെ ടർഫ് മാതൃകയിൽ നിലവാരമുള്ള കായികവേദിയാക്കി മാറ്റുമെന്ന് പഞ്ചായത്ത് ഭാരവാഹികൾ അറിയിച്ചു.
ആദ്യഘട്ട നവീകരണത്തിനായി അഞ്ച് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
മൂന്നു വർഷത്തിനകം സ്റ്റേഡിയത്തെ മലയോര കായികമേഖലയക്ക് പുത്തൻ പ്രതീക്ഷ നൽകുന്ന രീതിയിൽ വളർത്തിയെടുക്കുമെന്നും പഞ്ചായത്തധികൃതർ പറഞ്ഞു. നിലവിൽ സ്റ്റേഡിയത്തിന്റെ നവീകരണത്തിനാവശ്യമായ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. പഞ്ചായത്ത് ഭാരവാഹികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നേരിട്ടെത്തി സ്റ്റേഡിയത്തിലെ സ്ഥിതിഗതികൾ വിലയിരുത്തി.
Tags : renovated NattuVishasham DistrictNews