x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ന്ത​ക്കു​ന്ന് ബ​സ് സ്റ്റാ​ന്‍​ഡ് വി​വാ​ദം: സ്വ​കാ​ര്യ ക​മ്പ​നി​യു​മാ​യു​ള്ള ഡി​പി​ആ​ര്‍ ക​രാ​ര്‍ റ​ദ്ദാ​ക്കും


Published: July 10, 2026 05:54 AM IST | Updated: July 10, 2026 05:54 AM IST

നി​ല​മ്പൂ​ര്‍: വി​വാ​ദ വി​ഷ​യ​മാ​യ ച​ന്ത​ക്കു​ന്ന് ബ​സ് സ്റ്റാ​ന്‍​ഡ് നി​ര്‍​മാ​ണ​ത്തി​ലെ സ​ങ്കീ​ര്‍​ണ​ത​ക​ള്‍ പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഡി​പി​ആ​ര്‍ ത​യാ​റാ​ക്കി​യ സ്വ​കാ​ര്യ ക​മ്പ​നി​യു​മാ​യു​ള്ള ക​രാ​ര്‍ ന​ഗ​ര​സ​ഭ റ​ദ്ദാ​ക്കും.

സ്വ​കാ​ര്യ ക​മ്പ​നി​ക്ക് ന​ല്‍​കി​യ 15 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ തി​രി​ച്ചു​പി​ടി​ക്കാ​നും ശ്ര​മം തു​ട​ങ്ങി. ഡി​പി​ആ​ര്‍ ത​യാ​റാ​ക്കി ന​ല്‍​കി​യ​തി​ന് 15,57,480 രൂ​പ​യാ​ണ് ന​ഗ​ര​സ​ഭ ക​മ്പ​നി​ക്ക് ന​ല്‍​കി​യി​ട്ടു​ള്ള​ത്. ഈ ​തു​ക തി​രി​ച്ചു​പി​ടി​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല്‍ തീ​രു​മാ​നം.
വി​ശ​ദ പ​ദ്ധ​തി രേ​ഖ ത​യാ​റാ​ക്കി ന​ല്‍​കു​ന്ന​തി​ന് 2025 ജ​നു​വ​രി 25നാ​ണ് ന​ഗ​ര​സ​ഭ ഇ​ന്‍​ഡ​സ് ഹെ​ല്‍​ത്ത് കെ​യ​ര്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന് ക​രാ​ര്‍ ന​ല്‍​കി​യ​ത്.

എ​ന്നാ​ല്‍ ക​രാ​ര്‍ പ്ര​കാ​ര​മു​ള്ള കാ​ര്യ​ങ്ങ​ള്‍ ക​മ്പ​നി കൃ​ത്യ​മാ​യി ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. ജി​ല്ലാ ടൗ​ണ്‍ പ്ലാ​നി​ംഗ് ഓ​ഫീ​സി​ല്‍നി​ന്ന് ഡി​പി​ആ​റി​ലെ 21 അ​പാ​ക​ത​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി അ​യ​ച്ച ക​ത്തും മ​റ്റും ഉ​ന്ന​യി​ച്ച് 2025 ജൂ​ണ്‍ 17ന് ​ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ക​മ്പ​നി​ക്ക് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു.

ക​മ്പ​നി​യു​ടെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​താ​യി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് പ​റ​ഞ്ഞു. മു​ന്‍ യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി സി​യാ​ദ് കെ. ​സ​ലീ​മി​നെ ഡി​പി​ആ​ര്‍ ത​യാ​റാ​ക്കാ​ന്‍ മു​ന്‍​പ് ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും പ്ര​തി​ഫ​ല​മാ​യി ആ​റ് ല​ക്ഷം രൂ​പ ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ല്‍ ക​മ്പ​നി സ​മ​ര്‍​പ്പി​ച്ച ഡി​പി​ആ​ര്‍ താ​ന്‍ ത​യാ​റാ​ക്കി​യ ഡി​പി​ആ​റി​ന് സ​മാ​ന​മാ​യി​ട്ടു​ള്ള​താ​ണെ​ന്ന് സി​യാ​ദ് കെ. ​സ​ലീം ന​ഗ​ര​സ​ഭ​യി​ല്‍ പി​ന്നീ​ട് പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു.
ഡി​പി​ആ​റി​ല്‍ സി​യാ​ദ് ന​ല്‍​കി​യ പ​രാ​തി ശ​രി​വയ്​ക്കു​ന്ന രീ​തി​യി​ല്‍ 16 സാ​മ്യ​ത​ക​ള്‍ ഉ​ള്ള​താ​യി പ​രാ​തി പ​രി​ശോ​ധി​ച്ച അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​രു​ന്നു.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up