x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​റ​വൂ​രി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ മാ​റ്റം

വെബ് ഡെസ്ക്
Published: August 14, 2026 01:03 AM IST | Updated: August 14, 2026 01:03 AM IST

പ​റ​വൂ​ർ: ക​ച്ചേ​രി മൈ​താ​ന​ത്ത് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ത്ത​വ​ണ​ത്തെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ മാ​റ്റം വ​രു​ത്തി​യ​താ​യി ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ര​മേ​ഷ് ഡി. ​കു​റു​പ്പ് അ​റി​യി​ച്ചു.​രാ​വി​ലെ എ​ട്ടി​ന് ക​ച്ചേ​രി മൈ​താ​ന​ത്ത് പ​താ​ക ഉ​യ​ർ​ത്തി​യ​തി​നു​ശേ​ഷം പ​റ​വൂ​ർ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് സ്വാ​ത​ന്ത്ര്യ​ദി​ന ഘോ​ഷ​യാ​ത്ര ആ​രം​ഭി​ക്കും. ഘോ​ഷ​യാ​ത്ര മു​ൻ​സി​പ്പ​ൽ ജം​ഗ്ഷ​നി​ലു​ള്ള പ​ഴ​യ പാ​ർ​ക്കി​ൽ സ​മാ​പി​ക്കും.​പ​ഴ​യ പ​റ​വൂ​ർ പാ​ർ​ക്കി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന ച​ട​ങ്ങി​ൽ ജി​ല്ലാ ജ​ഡ്ജി സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കു​ക​യും വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്യും.
സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​വി​ലെ എ​ട്ടു മു​ത​ൽ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും ചെ​യ​ർ​പേ​ഴ്സ​ൺ അ​റി​യി​ച്ചു.

Tags : Nattuvishesham Districtnews Changes

Recent News

Corehub Up