x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ങ്ങ​ളാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ല വി​ക​സ​ന സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: August 14, 2026 02:03 AM IST | Updated: August 14, 2026 02:03 AM IST

ചെ​ങ്ങ​ളാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ല വി​ക​സ​ന സ​ദ​സ്

ചെ​ങ്ങ​ളാ​യി: ചെ​ങ്ങ​ളാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ല വി​ക​സ​ന സ​ദ​സ് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​പി. വി​പി​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​ങ്ങ​ളാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് സം​ഘ​ടി​പ്പി​ച്ച വി​ക​സ​ന സ​ദ​സി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, റോ​ഡ് ഗ​താ​ഗ​തം, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, കാ​ർ​ഷി​കം, ടൂ​റി​സം, കു​ടി​വെ​ള്ളം, സാ​മൂ​ഹി​ക ക്ഷേ​മം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു.

പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും നി​ല​വി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നും പു​തി​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ്‌​ക​രി​ക്കു​ന്ന​തി​നു​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ സ​ദ​സി​ൽ ഉ​യ​ർ​ന്നു​വ​ന്നു.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​വി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, പി​ഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ, രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews assembly

Recent News

Corehub Up