x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ങ്ങ​ണ്ട വ​ള​വ്-​കാ​ളി​കു​ളം ജം​ഗ്ഷ​ൻ-​വാ​ര​നാ​ട് ജം​ഗ്ഷ​ൻ റോ​ഡ് ടാ​റിം​ഗ് ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: July 14, 2026 01:29 AM IST | Updated: July 14, 2026 01:29 AM IST

ചെ​ങ്ങ​ണ്ട വ​ള​വ്-​കാ​ളി​കു​ളം ജം​ഗ്ഷ​ൻ-​വാ​ര​നാ​ട് ജം​ഗ്ഷ​ൻ റോ​ഡ് ടാ​റിം​ഗ് ജോ​ലി​ക​ള

ചേ​ർ​ത്ത​ല: ചെ​ങ്ങ​ണ്ട​വ​ള​വ് മു​ത​ൽ കാ​ളി​കു​ളം ജം​ഗ്ഷ​ൻ വ​രെ​യും വാ​ര​നാ​ട് ക്ഷേ​ത്രം വ​ഴി വാ​ര​നാ​ട് ജം​ഗ്ഷ​ൻ വ​രെ​യു​മു​ള്ള റോ​ഡ് ടാ​റിം​ഗ് ആ​രം​ഭി​ച്ചു. ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ പു​ന​ർ​നി​ർ​മി​ക്കു​ന്ന 4.28 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള റോ​ഡി​ന്‍റെ ആ​ദ്യ​ഘ​ട്ട ടാ​റിം​ഗ് ആ​ണ് ആ​രം​ഭി​ച്ച​ത്. ഓ​ടനി​ർ​മാ​ണം, ക​രി​ങ്ക​ല്ല് ഉ​പ​യോ​ഗി​ച്ചു​ള്ള സം​ര​ക്ഷ​ണ​ഭി​ത്തി, സ്ഥല ല​ഭ്യ​ത​യു​ള്ള ഇ​ട​ങ്ങ​ളി​ൽ ഇ​ന്‍റ​ർ​ലോ​ക്ക് ക​ട്ട പാ​ക​ൽ, റോ​ഡ് മാ​ർ​ക്കിം​ഗ്, റോ​ഡ് സു​ര​ക്ഷ പ്ര​വൃത്തി​ക​ൾ എ​ന്നി​വ​യും റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.

ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​നു​വ​ദി​ച്ച ഒ​മ്പ​തു കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡ് നി​ർ​മാ​ണം. ഗ​ൾ​ഫ് യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക്രൂ​ഡോ​യി​ൽ വി​ല​വ​ർ​ധ​ന കാ​ര​ണം റോ​ഡ് നി​ർ​മാ​ണ​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു.

തു​ട​ർ​ന്ന് വി​ഷ​യം സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രു​ക​യും ടാ​ർ​വി​ല​യി​ലു​ള്ള വ​ർ​ധ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാകുക​യും ചെ​യ്ത​തി​ന്‍റെ ഫ​ല​മാ​യാ​ണ് റോ​ഡ് നി​ർ​മാ​ണ​ം പു​ന​രാ​രം​ഭി​ച്ച​ത്. കാ​ളി​കു​ളം-​മു​ട്ട​ത്തി​പ്പ​റ​മ്പ് റോ​ഡ്, വ​ല്ല​യി​ൽ-​ച​മ്പ​ക്കാ​ട് റോ​ഡ് എ​ന്നി​വ​യു​ടെ ടാ​റിം​ഗ് ഉ​ട​ന്‍ ത​ന്നെ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് പി.​ പ്ര​സാ​ദ് എം​എ​ൽ​എ അ​റി​യി​ച്ചു.

Tags : Nattuvishesham Local News Road Tarring Started

Recent News

Corehub Up