x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ങ്ങ​ന്നൂ​ർ ഉ​പ​ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്ര​മേ​ള​യ്ക്ക് തു​ട​ക്കം

വെബ് ഡെസ്ക്
Published: September 29, 2026 12:53 AM IST | Updated: September 29, 2026 12:53 AM IST

ചെ​ങ്ങ​ന്നൂ​ർ ഉ​പ​ജി​ല്ലാ ശാ​സ്ത്ര​മേ​ള​യ്ക്ക് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​വി​വേ​ക് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചെ​ങ്ങ​ന്നൂ​ർ: ശാ​സ്ത്ര ലോ​ക​ത്തെ പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ൾ​ക്കും വേ​ദി​യൊ​രു​ക്കി​ക്കൊ​ണ്ട് ചെ​ങ്ങ​ന്നൂ​ർ ഉ​പ​ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്ര​മേ​ള​യ്ക്ക് തു​ട​ക്കം. ചെ​റി​യ​നാ​ട് ദേ​വ​സ്വം ബോ​ർ​ഡ് ഹൈ​സ്കൂ​ളി​ൽ ചെ​ങ്ങ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​വി​വേ​ക് മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചെ​റി​യ​നാ​ട് പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ അ​ബ്ദു​ൾ ജ​ബ്ബാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജി. ​കൃ​ഷ്ണ​കു​മാ​ർ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. മേ​ള​യു​ടെ ഭാ​ഗ​മാ​യി ശാ​സ്ത്രം, ഗ​ണി​ത​ശാ​സ്ത്രം, സാ​മൂ​ഹ്യ​ശാ​സ്ത്രം, പ്ര​വൃ​ത്തി​പ​രി​ച​യം, ഐ​ടി എ​ന്നീ അ​ഞ്ച് പ്ര​ധാ​ന വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 2700-ഓ​ളം കു​ട്ടി​ശാ​സ്ത്ര​ജ്ഞ​രാ​ണ് മാ​റ്റു​ര​യ്ക്കു​ന്ന​ത്. ചെ​റി​യ​നാ​ട് ഡി​ബി​എ​ച്ച്എ​സ്, എ​സ് വി​എ​ച്ച്എ​സ്, ഗ​വ. ജെ​ബി​എ​സ്. എ​ന്നീ മൂ​ന്ന് സ്കൂ​ളു​ക​ളി​ലാ​യി സ​ജ്ജ​മാ​ക്കി​യ വേ​ദി​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up