വി.ഡി.സതീശനെ ആര് വണ്‍ മനുഷ്യ റോബോട്ട് ഹസ്തദാനം ചെയ്യുന്നു.
കൊച്ചി: ലോകത്ത് ഓരോ നിമിഷവും പുതിയ അറിവുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും അതിവേഗം മാറുന്ന പുതിയ കാലത്തിനനുസരിച്ച് അറിവുകള്‍ നിരന്തരം അപ്ഡേറ്റ് ചെയ്യപ്പെടേണ്ടത് ഇന്നത്തെ തലമുറയുടെ ഏറ്റവും വലിയ വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്. കാക്കനാട് കിന്‍ഫ്ര കണ്വന്ഷന് സെന്ററില്‍ ടെക്കോണ്‍ 26 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നമ്മള് ജീവിക്കുന്നത് ഒരു വൈജ്ഞാനിക വിപ്ലവത്തിന്റെ കാലഘട്ടത്തിലാണ്.മുമ്പ് പഠിക്കുമ്പോള്‍ ഒരു പുതിയ അറിവ് കിട്ടണമെങ്കില്‍ ലൈബ്രറിയില്‍ പോകുകയോ, അധ്യാപകനെ കാണുകയോ വേണം. ചിലപ്പോള്‍ നമ്മള് അന്വേഷിക്കുന്ന കാര്യം കിട്ടിക്കൊള്ളണമെന്നുമില്ല.പക്ഷേ പുതിയ തലമുറയ്ക്ക് ഏതു കാര്യത്തെക്കുറിച്ചുള്ള വിവരവും വിരല്‍ത്തുമ്പില്‍ ലഭിക്കും. എനിക്ക് എന്തെങ്കിലും ഒരു വസ്തുതാപരമായ പിഴവ് വന്നാല്‍ നിങ്ങള്‍ക്ക് ഇന്റര്‍നെറ്റില്‍ നോക്കി തെറ്റാണെന്ന് ഉടന്‍ കണ്ടുപിടിക്കാന്‍ സാധിക്കും.
ഭാവിയില്‍ എ.ഐയുടെയും നാനോ ടെക്നോളജിയുടെയും സഹായത്തോടെ രോഗനിര്‍ണയത്തിലും ചികിത്സയിലും വന്‍ വിപ്ലവങ്ങള്‍ സംഭവിക്കുമെന്നും മനുഷ്യന്റെ ആയുസ് വലിയതോതില്‍ വര്‍ധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസമന്ത്രി എന്‍.ഷംസുദീന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി വി.ഇ.അബ്ദുള്‍ ഗഫൂര്‍, ഹാരിസ് ബീരാന് എംപി, രമേഷ് പിഷാരടി എംഎല്‍എ, ഷറഫുദീന്‍ പിലാക്കാട്, എന്‍.വി.സി.അഹമദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : knowledge NattuVishasham DistrictNews