x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​നി​മ അ​നു​ഭ​വ​മാ​ക്കി പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലെ കു​ട്ടി​ക​ൾ


Published: July 10, 2026 05:55 AM IST | Updated: July 10, 2026 05:55 AM IST

"ബാ​ല​ൻ ദ് ​ബോ​യ്' എ​ന്ന സി​നി​മ കാ​ണാ​ൻ കൊ​പ്പം സി​ൻ​ഡി​ക്കറ്റ് തി​യേ​റ്റ​റി​ൽ എ​ത്തി​യ പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ച​ല​ച്ചി​ത്ര​താ​രം അ​ച്യു​താ​ന​ന്ദ​നൊ​പ്പം.

അ​ങ്ങാ​ടി​പ്പു​റം: "ന​മു​ക്ക് ഒ​രു സി​നി​മ​യ്ക്കു പോ​യാ​ലോ..?​' അ​ധ്യാ​പ​ക​രു​ടെ ചോ​ദ്യ​ത്തി​ന് യെ​സ് പ​റ​യു​ന്പോ​ൾ കു​ട്ടി​ക​ൾ​ക്ക് പെ​രു​ത്ത് സ​ന്തോ​ഷം. പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​രു മി​ക​ച്ച സി​നി​മ ആ​സ്വ​ദി​ച്ച ആ​ഹ്ലാ​ദ​ത്തി​ലാ​ണ് പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 245 വി​ദ്യാ​ർ​ഥി​ക​ൾ.

ഏ​റെ ച​ർ​ച്ചാ​വി​ഷ​യ​മാ​യ "ബാ​ല​ൻ ദ് ​ബോ​യ്' എ​ന്ന സി​നി​മ​യാ​ണ് പ​ട്ടാ​ന്പികൊ​പ്പം സി​ൻ​ഡി​ക്കേ​റ്റ് തി​യറ്റ​റി​ൽ അ​ധ്യാ​പ​ക​ർ​ക്കൊ​പ്പം ക​ണ്ട് കു​ട്ടി​ക​ൾ ആ​ഘോ​ഷ​മാ​ക്കി​യ​ത്. ആ​ദ്യ​മാ​യി തി​യ​റ്റ​റി​ൽ വ​ന്നു സി​നി​മ കാ​ണു​ന്ന കു​ട്ടി​ക​ളും ഇ​ക്കൂ​ട്ട​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. സി​നി​മ​യ്ക്കു ശേ​ഷം ബാ​ല​ൻ സി​നി​മ​യി​ലെ ’ന​ല്ല പോ​ലീ​സു​കാ​ര​നാ​യി’ അ​ഭി​ന​യി​ച്ച അ​ച്യു​താ​ന​ന്ദ​നു​മാ​യി ന​ട​ത്തി​യ മു​ഖാ​മു​ഖ​വും ന​വ്യാ​നു​ഭ​വ​മാ​യി. അ​ഭി​ന​യ​വും തി​ര​ക്ക​ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി.

സി​നി​മ​യും തി​ര​ക്ക​ഥ​യും കു​ട്ടി​ക​ൾ​ക്ക് പാ​ഠ്യ​വി​ഷ​യ​മാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സി​നി​മാ ച​ർ​ച്ച​യും തി​ര​ക്ക​ഥാ ര​ച​ന​യും സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി ഒ​രു​ക്കി​യ​ത്.

വി​ദ്യാ​രം​ഗം കോ​ ഓ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് വീ​ട്ടു​വേ​ലി​ക്കു​ന്നേ​ൽ, അ​ധ്യാ​പ​ക​രാ​യ പി.​ അ​ഞ്ജി​ത, എ​മി​ൽ തെ​രേ​സ് പോ​ൾ, ന​വ​നീ​ത പ്ര​വീ​ണ്‍, എ​ഡ്‌വി​ൻ തോ​മ​സ്, റി​ത്തി​ക് രാ​ജ്, ലി​ഞ്ജു ജോ​സ്, തി​യറ്റ​ർ മാ​നേ​ജ​ർ ബാ​ബു​രാ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up