x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടൂ​രി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ്-​സി​പി​എം സം​ഘ​ര്‍​ഷം

വെബ് ഡെസ്ക്
Published: October 11, 2026 11:33 PM IST | Updated: October 11, 2026 11:33 PM IST

ഏ​ഴം​കു​ള​ത്ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധം.

അ​ടൂ​ര്‍: ഏ​ഴം​കു​ള​ത്ത് കെ​എ​സ് യു ​നേ​താ​ക്ക​ള്‍​ക്കു മ​ര്‍​ദ​ന​മേ​റ്റ സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് അ​ടൂ​രി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് - സി​പി​എം സം​ഘ​ര്‍​ഷം. നാ​ലു മ​ണി​ക്കൂ​ര്‍ നീ​ണ്ടു നി​ന്ന സം​ഘ​ര്‍​ഷ​ത്തി​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കു നേ​രേയും ക​ല്ലേ​റു​ണ്ടാ​യി.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴം​കു​ള​ത്തു ന​ട​ന്ന ഡ​ല്‍​ഹി ജ​ന്ദ​ര്‍​മ​ന്ദി​ര്‍ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ച് ഡി​വൈ​എ​ഫ്‌​ഐ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​നി​ട​യി​ല്‍ കെ​എ​സ്‌​യു പ്ര​ര്‍​ത്ത​ക​രെ ഡി​വൈ​എ​ഫ്‌​ഐ​ക്കാ​ര്‍ മ​ര്‍​ദി​ച്ച​താ​ണ് സം​ഘ​ര്‍​ഷ​ത്തി​ന് തു​ട​ക്കം.

സം​ഘ​ര്‍​ഷ​ങ്ങ​ളി​ല്‍ മു​ന്‍ എം​എ​ല്‍​എ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നും സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി എ​സ്. മ​നോ​ജി​നും മ​ര്‍​ദ്ദ​ന​മേ​റ്റ​താ​യി പ​റ​യു​ന്നു. സം​ഘ​ര്‍​ഷ​ത്തി​നിട​യി​ല്‍ മ​നോ​ജ് സ​ഞ്ച​രി​ച്ച കാ​ര്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ടി​ച്ചു ത​ക​ര്‍​ത്തു. ഡി​വൈ​എ​ഫ്‌​ഐ അ​ടൂ​ര്‍ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി വി​നീ​ഷി​ന്‍റെ വാ​ഹ​ന​ത്തി​നു നേരേ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ഏ​ഴം​കു​ള​ത്തു ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ കെ​എ​സ്‌​യു ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​ബി​ന്‍ ബി​നു മാ​ത്യൂ​വി​നും കെ​എ​സ്‌​യു താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ബി​നി​ല്‍ ബി​നു​വി​നും മ​ര്‍​ദ​നമേ​റ്റി​രു​ന്നു. ഇ​വ​രെ മ​ര്‍​ദി​ച്ച കേ​സി​ല്‍ ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രാ​യ ഏ​ഴം​കു​ളം വ​ട്ട​യ്യ​ത്ത് നി​ര​പ്പേ​ല്‍ ജി​നു രാ​ജ് (43), കൊ​ടു​മ​ണ്‍, അ​ങ്ങാ​ടി​ക്ക​ല്‍ സോ​ബി ഭ​വ​നി​ല്‍ സോ​ബി ബാ​ല​ന്‍ (39) എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. മ​ര്‍​ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​രെ അ​ടൂ​ര്‍ മ​രി​യാ ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റ എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ല്‍​ത്താ​ഫ് അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യെ​ത്തി. ഈ ​വി​വ​ര​മ​റി​ഞ്ഞ് മു​ന്‍ എം​എ​ല്‍​എ രാ​ഹു​ല്‍ മാ​ങ്കു​ട്ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു സം​ഘം യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി.

ആ​ശു​പ​ത്രി​യി​ല്‍ രാ​ത്രി 10.50ന് ​വി​വ​രം അ​ന്വേ​ഷി​ക്കാ​ന്‍ എ​ത്തി​യ എ​സ്എ​ഫ്‌​ഐ ഏ​രി​യാ സെ​ക്ര​ട്ട​റി സ​ഹി​ല്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ര​ണ്ട് പേ​ര്‍​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​രു​ടെ മ​ര്‍​ദ​ന​മേ​റ്റു. മ​ര്‍​ദ​ന പ​രാ​തി​യി​ല്‍ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പ​ടെ ഏ​ഴു പേ​ര്‍​ക്കെ​തി​രേ അ​ടൂ​ര്‍ പൊ​ലി​സ് കേ​സെ​ടു​ത്തു.
ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ സം​ഭ​വ​ത്തി​നു ശേ​ഷം മ​ര്‍​ദ​ന​മേ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന പ്ര​വ​ര്‍​ത്ത​ക​രെ കാ​ണാ​ന്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ര്‍ അ​വി​ടേ​ക്ക് പോ​യി. ഇ​ത​റി​ഞ്ഞ് സം​ഘ​ടി ച്ചെ​ത്തി​യ ഡി​വൈ​എ​ഫ്‌​ഐ, സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി. ആ​ശു​പ​ത്രി​ക്കു മു​ന്നി​ല്‍ നി​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, കോ​ൺ​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ആ​ശു​പ​ത്രി​ക്കും നേ​രേ ക​ല്ലേ​റു​ണ്ടാ​യി.

ഇ​തി​നി​ട​യി​ലാ​ണ് മു​ന്‍ എം​എ​ല്‍​എ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന് മ​ര്‍​ദ​ന​മേ​റ്റ​താ​യി പ​റ​യു​ന്ന​ത്. തു​ട​ര്‍​ന്ന് പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി ഇ​രു കൂ​ട്ട​രെ​യും ലാ​ത്തി​വീ​ശി ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ സം​ഘ​ര്‍​ഷ​മ​റി​ഞ്ഞ് എ​ത്തി​യ സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി സ​ഞ്ച​രി​ച്ച കാ​റി​നു നേരേ​യും ആ​ക്ര​മ​ണം ഉ​ണ്ടാ​യി.

അ​ടൂ​ര്‍ ബോ​യ്‌​സ് ഹൈ​സ്‌​കൂ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​പ്പോ​ള്‍ ഉ​ണ്ടാ​യ കെ​എ​സ്‌​യു-​എ​സ്എ​ഫ്‌​ഐ സം​ഘ​ര്‍​ഷ​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യാ​ണ് ഏ​ഴം​കു​ള​ത്തെ സം​ഘ​ര്‍​ഷ​മെ​ന്നാ​ണ് സൂ​ച​ന.

Tags : Clash NattuVishasham DistrictNews

Recent News

Corehub Up