ബയോഫ്ലോക്ക് ടാങ്കിനു മുകളിൽ തെങ്ങുവീണപ്പോൾ.
തിരുവില്വാമല: മത്സ്യകൃഷി ചെയ്യുന്ന ഫാമിനു മുകളിൽ തെങ്ങ് കടപുഴകിവീണ് നാശം. തിരുവില്വാമല ഗ്രാമപഞ്ചായത്ത് അംഗം കുളകാട്ടിൽ മനോജ് കുമാറിന്റെ വീട്ടിലെ മത്സ്യം വളർത്തുന്ന ബയോഫ്ലോക്ക് ടാങ്കിനു മുകളിലാണ് ഇന്നലെ പുലർച്ചെ വീശിയടിച്ച കാറ്റിലും മഴയിലും തെങ്ങ് കടപുഴകിവീണത് .
വീട്ടുവളപ്പിൽ മത്സ്യകൃഷി ചെയ്യുന്ന രണ്ടു ടാങ്കുൾക്കു കേടുപാടുകൾ സംഭവിച്ചു. ഈ സമയത്ത് വീട്ടുകാരാരും ഈ ഭാഗത്ത് ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.
Tags : damage NattuVishasham DistrictNews