x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​​സു​​ട​​മ​​കളുടെ ആ​​വ​​ശ്യ​​ത്തിൽ ​​ സത്വര നടപടി സ്വീകരിച്ച് ക​​ള​​ക്ട​​ർ; വൈ​​ദ്യു​​തി പോ​​സ്റ്റ് മാ​​റ്റി സ്ഥാപിച്ചു


Published: November 13, 2025 05:19 AM IST | Updated: November 13, 2025 05:19 AM IST


ച​​ങ്ങ​​നാ​​ശേ​​രി: കോ​​ട്ട​​യം ഡി​​സ്ട്രി​​ക്ട് പ്രൈ​​വ​​റ്റ് ബ​​സ് ഓ​​പ്പ​​റേ​​റ്റേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ ച​​ങ്ങ​​നാ​​ശേ​​രി യൂ​​ണി​​റ്റ് ന​​ല്‍കി​​യ നി​​വേ​​ദ​​ന​​ത്തി​​ല്‍ ജി​​ല്ലാ ക​​ള​​ക്ട​​ര്‍ പൊ​​ടു​​ന്ന​​നെ ഇ​​ട​​പെ​​ട്ടു. എ​​സ്ബി സ്‌​​കൂ​​ളി​​നു സ​​മീ​​പ​​ത്തെ റോ​​ഡി​​ലു​​ള്ള ഒ​​രു വൈ​​ദ്യു​​തി പോ​​സ്റ്റ് മാ​​റ്റി സ്ഥാ​​പി​​ച്ചു.


ച​​ങ്ങ​​നാ​​ശേ​​രി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ലെ ത​​ദ്ദേ​​ശ സ്ഥാ​​പ​​ന, നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വോ​​ട്ടിം​​ഗ് സാ​​മ​​ഗ്രി​​ക​​ളു​​ടെ വി​​ത​​ര​​ണ​​വും വോ​​ട്ടെ​​ണ്ണ​​ലും ന​​ട​​ക്കു​​ന്ന​​ത് ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി ഹ​​യ​​ര്‍ സെ​​ക്ക​​ന്‍ഡ​​റി സ്‌​​കൂ​​ളി​​ലാ​​ണ്. വാ​​ഴൂ​​ര്‍ റോ​​ഡി​​ല്‍നി​​ന്നു പ്ര​​വേ​​ശി​​ക്കു​​ന്ന സു​​മി സി​​റി​​യ​​ക് സ്വി​​മ്മിം​​ഗ്പൂ​​ള്‍ റോ​​ഡി​​ലെ വൈ​​ദ്യു​​തി പോ​​സ്റ്റാ​​ണ് ജി​​ല്ലാ ക​​ള​​ക്ട​​റു​​ടെ ഉ​​ത്ത​​ര​​വു​​പ്ര​​കാ​​രം വൈ​​ദ്യു​​തി ബോ​​ര്‍ഡ് അ​​ധി​​കൃ​​ത​​ര്‍ മാ​​റ്റി സ്ഥാ​​പി​​ച്ച​​ത്.


എ​​സ്ബി സ്‌​​കൂ​​ളി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് സാ​​മ​​ഗ്രി വി​​ത​​ര​​ണ കേ​​ന്ദ്ര​​ത്തി​​ല്‍നി​​ന്നും താ​​ലൂ​​ക്കി​​ലെ വി​​വി​​ധ പോ​​ളിം​​ഗ് ബൂ​​ത്തു​​ക​​ളി​​ലേ​​ക്ക് സാ​​മ​​ഗ്രി​​ക​​ള്‍ എ​​ത്തി​​ക്കു​​ന്ന​​തും വോ​​ട്ടെ​​ടു​​പ്പി​​നു​​ശേ​​ഷം ബൂ​​ത്തു​​ക​​ളി​​ല്‍നി​​ന്നു​​ള്ള യ​​ന്ത്ര​​സാ​​മ​​ഗ്രി​​ക​​ളു​​ള്‍പ്പെ​​ടെ തി​​രി​​കെ​​യെ​​ത്തി​​ക്കു​​ന്ന​​തും ഈ ​​റോ​​ഡി​​ലൂ​​ടെ​​യാ​​ണ്. വീ​​തി​​കു​​റ​​ഞ്ഞ് ഇ​​ടു​​ങ്ങി​​യ റോ​​ഡി​​ന്‍റെ ഒ​​രു വ​​ശ​​ത്തു​​ള്ള വൈ​​ദ്യു​​തി പോ​​സ്റ്റു​​ക​​ളും മ​​റു​​വ​​ശ​​ത്തു​​ള്ള ഉ​​പ​​യോ​​ഗശൂ​​ന്യ​​മാ​​യ പ​​ഴ​​യ ടെ​​ലി​​ഫോ​​ണ്‍ പോ​​സ്റ്റു​​ക​​ളും ബ​​സു​​ക​​ളു​​ടെ സ​​ഞ്ചാ​​ര​​ത്തി​​നു തടസ​​മാ​​ണ്. ഇ​​തു​​മൂ​​ലം ക​​ഴി​​ഞ്ഞ തെ​​ര​​ഞ്ഞെ​​ടു​​പ്പു സ​​മ​​യ​​ത്ത് ഒ​​രു ഡ​​സ​​നോ​​ളം ബ​​സു​​ക​​ളു​​ടെ ബോ​​ഡി​​ക്കും സൈ​​ഡ് മി​​റ​​റി​​നും കേ​​ടു​​പാ​​ടു​​ക​​ള്‍ സം​​ഭ​​വി​​ച്ചി​​രു​​ന്നു.


ഇ​​തു​​സം​​ബ​​ന്ധി​​ച്ച് കോ​​ട്ട​​യം ഡി​​സ്ട്രി​​ക്‌​​ട് പ്രൈ​​വ​​റ്റ് ബ​​സ് ഓ​​പ്പ​​റേ​​റ്റേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ എം​​എ​​ല്‍എ, ത​​ഹ​​സി​​ല്‍ദാ​​ര്‍, വൈ​​ദ്യു​​തി ഓ​​ഫീ​​സ് എ​​ന്നി​​വ​​ര്‍ക്കു നേ​​ര​​ത്തേ പ​​ല​​ത​​വ​​ണ പ​​രാ​​തി സ​​മ​​ര്‍പ്പി​​ച്ചി​​രു​​ന്നെങ്കിലും‍ ഒ​​രു ന​​ട​​പ​​ടി​​യും സ്വീ​​ക​​രി​​ച്ചി​​ല്ല. ഇ​​തേ​​ത്തു​​ട​​ര്‍ന്നാ​​ണ് അ​​സോ​​സി​​യേ​​ഷ​​ന്‍ ഭാ​​ര​​വാ​​ഹി​​ക​​ള്‍ കോ​​ട്ട​​യം ജി​​ല്ലാ ക​​ള​​ക്ട​​റെ സ​​മീ​​പി​​ച്ച​​ത്. ക​​ള​​ക്ട​​റു​​ടെ ഉ​​ത്ത​​ര​​വി​​ലാ​​ണ് ന​​ട​​പ​​ടി വേ​​ഗ​​ത്തി​​ലാ​​യ​​ത്.


പ​​രാ​​തി സ​​മ​​ര്‍പ്പി​​ച്ച് ഒ​​റ്റ​​ ദി​​വ​​സം​​കൊ​​ണ്ട് ന​​ട​​പ​​ടി


കോ​​ട്ട​​യം ഡി​​സ്ട്രി​​ക്‌​​ട് പ്രൈ​​വ​​റ്റ് ഓ​​പ്പ​​റേ​​റ്റേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ ക​​ഴി​​ഞ്ഞ10​​ന് ഉ​​ച്ച​​യോ​​ടെ​​യാ​​ണ് ജി​​ല്ലാ ക​​ള​​ക്ട​​ര്‍ക്ക് നി​​വേ​​ദ​​നം ന​​ല്‍കി​​യ​​ത്. ഒ​​രാ​​ഴ്ച​​യ്ക്ക​​കം ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ജി​​ല്ലാ ക​​ള​​ക്ട​​ര്‍ കെ​​എ​​സ്ഇ​​ബി എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് എ​​ന്‍ജി​​നി​​യ​​ര്‍ക്ക് നി​​ര്‍ദേ​​ശം ന​​ല്‍കി.


ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലെ കെ​​എ​​സ്ഇ​​ബി സെ​​ക്‌ഷ​​ന്‍ അ​​ധി​​കൃ​​ത​​രെ​​ത്തി ഈ ​​റോ​​ഡി​​ലെ ഒ​​രു പോ​​സ്റ്റ് മാ​​റ്റി സ്ഥാ​​പി​​ച്ചു. മാ​​ര്‍ഗ​​ത​​ട​​സ​​മാ​​യി നി​​ല്‍ക്കു​​ന്ന ര​​ണ്ടു പോ​​സ്റ്റു​​ക​​ള്‍ കൂ​​ടി മാ​​റ്റി സ്ഥാ​​പി​​ച്ചാ​​ല്‍ ബ​​സു​​ക​​ളു​​ടെ സ​​ഞ്ചാ​​രം സു​​ഗ​​മ​​മാ​​കും. അ​​സോ​​സി​​യേ​​ഷ​​ന്‍റെ പ​​രാ​​തി പ​​രി​​ഹ​​രി​​ക്കാ​​ന്‍ സ​​ത്വ​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച ക​​ള​​ക്ട​​റു​​ടെ​​യും കെ​​എ​​സ്ഇ​​ബി അ​​ധി​​കൃ​​ത​​രു​​ടേ​​യും ന​​ട​​പ​​ടി സ്വാ​​ഗ​​താ​​ര്‍ഹ​​മാ​​ണ്.
പി.​​ജെ. ജോ​​സു​​കു​​ട്ടി, പ്ര​​സി​​ഡ​​ന്‍റ്
കോ​​ട്ട​​യം ജി​​ല്ലാ പ്രൈ​​വ​​റ്റ് ബ​​സ് ഓ​​പ്പ​​റേ​​റ്റേ​​ഴ്‌​​സ്
അ​​സോ. ച​​ങ്ങ​​നാ​​ശേ​​രി യൂ​​ണി​​റ്റ്

Tags : local nattuvishesham electricity post

Recent News

Corehub Up