അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളജ് സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയതല കൊമേഴ്സ് ആൻഡ് മാനേജ്മെൻറ് ഫെസ്റ്റ് യുവത്വത്തിന്റെ ആഘോഷമായി മാറി. രാജ്യത്തെ വിവിധ ഹയർ സെക്കൻഡറി സ്കൂളുകളിൽനിന്നായി ആയിരത്തോളം വിദ്യാർഥികൾ ഫെസ്റ്റിന്റെ ഭാഗമായി പങ്കെടുത്തു
മത്സരങ്ങളുടെ ഉദ്ഘാടനം കോളജ് മാനേജർ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സിബി ജോസഫ്, ബര്‍സാർ ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗം മേധാവി പി.സി. അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
ബെസ്റ്റ് മാനേജ്മെന്റ് ടീം 3 x 3 ഫുട്ബോൾ, ട്രഷറർ ഹണ്ട് എന്നീ മത്സരങ്ങളും കോളജ് മാസ് കമ്യൂണിക്കേഷൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്പോട്ട് ഫോട്ടോഗ്രഫി, ന്യൂസ് റീഡിംഗ് മത്സരങ്ങളും സംഘടിപ്പിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് 50,000 രൂപ കാഷ് അവാർഡുകളും നൽകി. അധ്യാപകനായ ജോസ് കുര്യന്റെ നേതൃത്വത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കി ചാവറ സിഎംഐ പബ്ലിക് സ്കൂൾ ഫെസ്റ്റിന്റെ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.
Tags : local nattuvishesham Com Fiesta