x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ 116-ാം ജ​ന്മ​ദി​നാ​ച​ര​ണം

വെബ് ഡെസ്ക്
Published: August 19, 2026 10:35 PM IST | Updated: August 19, 2026 10:35 PM IST

കു​ട്ടി​ക​ള്‍ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ ക​ബ​റി​ടം സ​ന്ദ​ര്‍​ശി​ച്ച് പ്രാ​ർ​ഥി​ക്കു​ന്നു.

ഭ​ര​ണ​ങ്ങാ​നം: വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ 116 -ാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ആ​ഘോ​ഷ​ങ്ങ​ള്‍ ഇ​ന്ന​ലെ ഭ​ര​ണ​ങ്ങാ​നം അ​ല്‍​ഫോ​ന്‍​സാ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ ന​ട​ന്നു. വൈ​കു​ന്നേ​രം അ​ഞ്ചി​ന് പാ​ലാ രൂ​പ​ത മു​ഖ്യ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ച് ജ​ന്മ​ദി​ന സ​ന്ദേ​ശം ന​ല്‍​കി. തു​ട​ര്‍​ന്ന് വ​ലി​യ പ​ള്ളി ചു​റ്റി​ ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം ന​ട​ന്നു. തി​രു​ശേ​ഷി​പ്പ് വ​ന്ദ​ന​ത്തോ​ടെ ആ​ഘോ​ഷ​ങ്ങ​ള്‍ സ​മാ​പി​ച്ചു.

തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തീ​ര്‍​ഥാ​ട​ന കേ​ന്ദ്രം റെ​ക്‌​ട​ര്‍ ഫാ.​ അ​ഗ​സ്റ്റി​ന്‍ പാ​ല​ക്കാ​പ​റ​മ്പി​ൽ, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഫാ.​ മാ​ത്യു കു​റ്റി​യാ​നി​ക്ക​ൽ, വൈ​സ് റെ​ക്‌​ട​ര്‍ മാ​രാ​യ ഫാ. ​ജോ​സ​ഫ് അ​മ്പാ​ട്ട് ,ഫാ. ​ആ​ന്‍റണി തോ​ണ​ക്ക​ര, ഫാ. ​ജോ​സ​ഫ് പൊ ​യ്യാ​നി​യി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Saint Alphonsa NattuVishasham DistrictNews

Recent News

Corehub Up