അതിരൂപത കുടുംബകൂട്ടായ്മയുടെ സമുദായ സമാദരവ് ചടങ്ങിൽ പങ്കെടുത്തവർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിനൊപ്പം.
തൃശൂർ: അതിരൂപത കുടുംബകൂട്ടായ്മ സമുദായ സമാദരവ് സംഘടിപ്പിച്ചു. ക്രൈസ്തവസഭയ്ക്കും അതിരൂപതയ്ക്കുംവേണ്ടി സേവനംചെയ്ത 26 സമുദായനേതാക്കളെ ആദരിച്ച സമുദായ സമാദരവ് ചടങ്ങ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. പൊന്നാടയണിയിച്ചും മെമന്റോ നൽകിയുമാണ് ആദരിച്ചത്.
അതിരൂപത കുടുംബകൂട്ടായ്മ ഡയറക്ടർ ഫാ. ഫ്രാൻസിസ് ട്വിങ്കിൾ വാഴപ്പിള്ളി അധ്യക്ഷനായിരുന്നു. ജനറൽ കണ്‍വീനർ ജോർജ് അലക്സ്, ജനറൽ സെക്രട്ടറി എ.ഡി. ഷാജു, സി.ടി. ജോയ് എന്നിവർ പ്രസംഗിച്ചു. ക്രൈസ്തവ ആധ്യാത്മികരംഗം, ക്രൈസ്തവകലകൾ, സാഹിത്യരംഗം, സ്ത്രീശക്തീകരണം, ക്രൈസ്തവനേതൃത്വം തുടങ്ങിയ മേഖലകളിലെ സംഭാവനകൾ പരിഗണിച്ചാണ് ആദരവ് നടത്തിയത്.
Tags : Community Solidarity nattuvishesham local news