x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​ന​ കാ​ല്‍​ന​ട​ യാ​ത്ര​ ദു​രി​ത​ത്തി​ല്‍

ജോ​ജി വ​ര്‍​ഗീ​സ്
Published: September 20, 2026 04:45 AM IST | Updated: September 20, 2026 04:45 AM IST

പാ​ത​യോ​ര​ത്തെ ക​മ്പി​ക​ള്‍​ക്കി​ട​യി​ല്‍ വാ​ഴ​ന​ട്ട് പ്ര​തിഷേധിക്കു​ന്ന നാ​ട്ടു​കാ​ര്‍.

സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി: ന​ഗ​ര​ത്തി​ല്‍ വി​ള​ക്കു​ക​ളും കാ​മ​റ​ക​ളും സ്ഥാ​പി​ക്കു​ന്ന​തി​ന് സ്വ​കാ​ര്യ ക​മ്പ​നി സ്ഥാ​പി​ച്ച ഇ​രു​മ്പു​ക​മ്പി​ക​ളും കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ളും വാ​ഹ​ന, കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര്‍​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ഇ​രു​വ​ശ​ങ്ങ​ളി​ലും സ്ഥാ​പി​ച്ച തൂ​ണു​ക​ളു​ടെ അ​ടി​ത്ത​റ​യും പു​റ​ത്തേ​ക്ക് ത​ള്ളി​നി​ല്‍​ക്കു​ന്ന ഇ​രു​മ്പു​ക​മ്പി​ക​ളു​മാ​ണ് യാ​ത്ര​ക്കാ​ര്‍​ക്ക് ത​ല​വേ​ദ​ന​യാ​കു​ന്ന​ത്. ചു​ങ്കം ജം​ഗ്ഷ​ന്‍ മു​ത​ല്‍ കോ​ട്ട​ക്കു​ന്ന് വ​രെ തി​ര​ക്കേ​റി​യ ഭാ​ഗ​ത്താ​ണ് ഇ​രു​മ്പു​ക​മ്പി​ക​ളും തൂ​ണു​ക​ളും കൂ​ടു​ത​ല്‍. റോ​ഡി​നോ​ട് ചേ​ര്‍​ന്നും വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ് ഇ​വ​യി​ല്‍ പ​ല​തും. പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തി​നി​ട​യി​ലും ഓ​ട്ട​ത്തി​നി​ട​യി​ലും ഇ​വ വാ​ഹ​ന​ങ്ങ​ളി​ല്‍ ത​ട്ടു​ന്ന​തും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കു​ന്ന​തും പ​തി​വാ​ണ്.

രാ​ത്രി ഇ​ര​ട്ടി അ​പ​ക​ട ഭീ​ഷ​ണി

പ​ല സ്ഥ​ല​ങ്ങ​ളി​ലും തൂ​ണു​ക​ള്‍​ക്ക് മ​തി​യാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ല്ല. മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ളോ റി​ഫ്‌​ള​ക്ട​റു​ക​ളോ സ്ഥാ​പി​ച്ചി​ട്ടി​ല്ല. പ​ക​ല്‍ പോ​ലും ശ്ര​ദ്ധി​ക്കാ​തെ പോ​യാ​ല്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ ത​ട്ടാ​ന്‍ സാ​ധ്യ​ത​യു​ള്ള​വ രാ​ത്രി അ​പ​ക​ട​സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണ്. വെ​ളി​ച്ച​ക്കു​റ​വു​ള്ള സ​മ​യം വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ര്‍​ക്ക് റോ​ഡി​നോ​ട് ചേ​ര്‍​ന്നു​നി​ല്‍​ക്കു​ന്ന ഇ​രു​മ്പു​ക​മ്പി​ക​ളും കോ​ണ്‍​ക്രീ​റ്റ് അ​ടി​ത്ത​റ​ക​ളും പെ​ട്ടെ​ന്ന് തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും മ​റ്റും സ​ഞ്ചാ​രി​ക​ളു​ടേ​ത​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ടൗ​ണി​ല്‍ റോ​ഡ​രി​കി​ല്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത്.

കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും ദു​രി​തം

കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും ഇ​വ ഭീ​ഷ​ണി​യാ​ണ്. നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ളും വ​യോ​ധി​ക​രും ദി​വ​സേ​ന സ​ഞ്ച​രി​ക്കു​ന്ന ഫു​ട്പാ​ത്തി​നോ​ട് ചേ​ര്‍​ന്നാ​ണ് ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ ലൈ​റ്റും കാ​മ​റ​യും വ​യ്ക്കു​ന്ന​തി​ന് കാ​ലു​ക​ള്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഫു​ട്പാ​ത്തി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നി​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടാ​തെ ഇ​രു​മ്പു​ക​മ്പി​ക​ളി​ലും കോ​ണ്‍​ക്രീ​റ്റ് ഭാ​ഗ​ങ്ങ​ളി​ലും ത​ട്ടി കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ വീ​ഴു​ന്ന​ത് അ​പൂ​ര്‍​വ​ത​യ​ല്ലെ​ന്ന് വ്യാ​പാ​രി​ക​ളും മ​റ്റും പ​റ​യു​ന്നു. ഫു​ട്പാ​ത്തി​ലെ കാ​ല്‍​ന​ട സൗ​ക​ര്യം​ത​ന്നെ കു​റ​യ്ക്കു​ന്ന​ത​ര​ത്തി​ലാ​ണ് ചി​ല സ്ഥ​ല​ങ്ങ​ളി​ലെ നി​ര്‍​മാ​ണം.

മു​റി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

അ​പ​ക​ട​ക​ര​മാ​യി നി​ല്‍​ക്കു​ന്ന ഇ​രു​മ്പു​ക​മ്പി​ക​ളും കോ​ണ്‍​ക്രീ​റ്റ് കാ​ലു​ക​ളും മു​റി​ച്ചു​നീ​ക്കു​ക​യോ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. വ്യാ​പാ​രി​ക​ളും യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ഇ​ക്കാ​ര്യം പ​ല​ത​വ​ണ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടും കാ​ര്യ​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ല. റോ​ഡ​രി​കി​ലും ഫു​ട്പാ​ത്തി​നോ​ട് ചേ​ര്‍​ന്നും ഇ​ത്ത​ര​ത്തി​ല്‍ ത​ട​സ​ങ്ങ​ള്‍ അ​വ​ശേ​ഷി​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ള്‍​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന​തി​നു​പു​റ​മേ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ത്തെ​യും ബാ​ധി​ക്കു​ക​യാ​ണ്.ലൈ​റ്റു​ക​ളും കാ​മ​റ​ക​ളും സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ടെ​ങ്കി​ല്‍ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഇ​രു​മ്പു​ക​മ്പി​ക​ളും കോ​ണ്‍​ക്രീ​റ്റ് അ​ടി​ത്ത​റ​ക​ളും അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് വ്യാ​പാ​രി​ക​ളും മ​റ്റും ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഭീ​ഷ​ണി​യാ​യ കോ​ണ്‍​ക്രീ​റ്റ് ബി​റ്റു​ക​ളും ക​മ്പി​ക​ളും നീ​ക്കം ചെ​യ്യും

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ല്‍ ടൗ​ണി​ല്‍ തെ​രു​വ് വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് സ്വ​കാ​ര്യ ക​മ്പ​നി​യു​മാ​യി ക​രാ​ര്‍ വ്യ​വ​സ്ഥ​യു​ണ്ടാ​ക്കി. ഈ ​വ്യ​ക്തി സ്ഥാ​പി​ച്ചി​ട്ടു​ള്ള കോ​ണ്‍​ക്രീ​റ്റ് ബി​റ്റു​ക​ളാ​ണ് ടൗ​ണി​ല്‍ പ​ല​ഭാ​ഗ​ത്താ​യി കാ​ണ​പ്പെ​ടു​ന്ന​ത്. പി​ന്നീ​ട് ഇ​യാ​ൾ ഈ ​പ്രോ​ജ​ക്ട് ഉ​പേ​ക്ഷി​ച്ച​താ​യാ​ണ് അ​റി​യാ​ന്‍ ക​ഴി​ഞ്ഞ​ത്. വാ​ഹ​ന​ങ്ങ​ള്‍​ക്കും യാ​ത്ര​ക്കാ​ര്‍​ക്കും ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ക​യും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്ന ത​ര​ത്തി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള കോ​ണ്‍​ക്രീ​റ്റ് ബി​റ്റു​ക​ളും ക​മ്പി​ക​ളും നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി ന​ഗ​ര​സ​ഭ മു​ന്നോ​ട്ടു പോ​കും.

റ​സീ​ന അ​ബ്ദു​ള്‍ ഖാ​ദ​ര്‍
(ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍, സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ന​ഗ​ര​സ​ഭ)

 

റി​ഫ്‌​ള​ക്ട​റു​ക​ളും മ​റ്റു മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്ക​ണം

ബ​ത്തേ​രി ടൗ​ണി​ല്‍ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് സ്ഥാ​പി​ച്ച ലൈ​റ്റ്, കാ​മ​റ തൂ​ണു​ക​ളു​ടെ അ​ടി​ഭാ​ഗ​ങ്ങ​ളി​ല്‍ അ​പ​ക​ട​ക​ര​മാ​യ​വി​ധം ത​ള്ളി​നി​ല്‍​ക്കു​ന്ന ഇ​രു​മ്പു​ക​മ്പി​ക​ള്‍ നീ​ക്കം ചെ​യ്യ​ണം. അ​ല്ലെ​ങ്കി​ല്‍ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്ക​ണം. ചു​ങ്കം ജം​ഗ്ഷ​ന്‍ മു​ത​ല്‍ കോ​ട്ട​ക്കു​ന്ന് വ​രെ ഭാ​ഗ​ങ്ങ​ളി​ല്‍ റോ​ഡി​നോ​ടും ഫു​ട്പാ​ത്തി​നോ​ടും ചേ​ര്‍​ന്നു​നി​ല്‍​ക്കു​ന്ന ക​മ്പി​ക​ള്‍ യാ​ത്ര​ക്കാ​ര്‍​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. രാ​ത്രി ഇ​വ വ്യ​ക്ത​മാ​യി കാ​ണാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ അ​പ​ക​ട​സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ക​മ്പി​ക​ള്‍ രാ​ത്രി വ്യ​ക്ത​മാ​യി കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത​ര​ത്തി​ല്‍ റി​ഫ്‌​ള​ക്ട​റു​ക​ളും മ​റ്റു മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്ക​ണം.

സി.​വി. ഷി​റാ​സ്,വ്യാ​പാ​രി, സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി.

യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണം

ബ​ത്തേ​രി ന​ഗ​ര​ത്തി​ല്‍ വാ​ഹ​ന, കാ​ല്‍​ന​ട യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണം. ചു​ങ്കം മു​ത​ല്‍ കോ​ട്ട​ക്കു​ന്ന് വ​രെ ഭാ​ഗ​ത്ത് റോ​ഡ് നി​ര​പ്പി​ല്‍​നി​ന്നു ത​ള്ളി​നി​ല്‍​ക്കു​ന്ന ഇ​രു​മ്പു​ക​മ്പി​ക​ള്‍ അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ക​യാ​ണ്. ന​ട​പ്പാ​ത​യ്ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​മി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ല്‍ റോ​ഡി​നോ​ട് ചേ​ര്‍​ന്നാ​ണ് പ​ല​രും യാ​ത്ര ചെ​യ്യു​ന്ന​ത്. വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​മ്പോ​ള്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​ന്ന​ത് അ​പ​ക​ട​സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണ്.

ഉ​നൈ​സ് ക​ല്ലൂ​ര്‍ (ഏ​രി​യ പ്ര​സി​ഡ​ന്‍റ്, വ്യാ​പാ​രി വ്യ​വസാ​യി സ​മി​തി, സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി)

 

Tags : District News Nattuvishesham Commuting—by vehicles

Recent News

Corehub Up