x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട്ട​യ അ​പേ​ക്ഷ​ക​ളി​ല്‍ സ​മ​യ​ബ​ന്ധി​ത ന​ട​പ​ടി; 31ന​കം പൂ​ര്‍​ത്തി​യാ​ക്കുമെന്ന്

വെബ് ഡെസ്ക്
Published: September 24, 2026 01:15 AM IST | Updated: September 24, 2026 01:15 AM IST

പ്രതീകാത്മക ചിത്രം

മ​ങ്ക​ട: മ​ണ്ഡ​ല​ത്തി​ല്‍ ഭൂ​മി​ക്ക് പ​ട്ട​യ​മി​ല്ലാ​ത്ത മു​ഴു​വ​ന്‍ അ​പേ​ക്ഷ​ക​ളി​ലും സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നം. മ​ങ്ക​ട ബ്ലോ​ക്ക് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന പ​ട്ട​യ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണി​ത്.

പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​രു​ടെ അ​പേ​ക്ഷ​ക​ള്‍​ക്കും ഊ​രു​പ​ട്ട​യ​ങ്ങ​ള്‍​ക്കും മു​ന്‍​ഗ​ണ​ന ന​ല്‍​കും. ഇ​വ​രു​ടെ അ​പേ​ക്ഷ​ക​ളി​ല്‍ 30ന​കം പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി മ​ഞ്ചേ​രി ലാ​ന്‍​ഡ് ട്രി​ബ്യൂ​ണ​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍, ദേ​വ​സ്വം പ​ട്ട​യം എ​ല്‍​ആ​ര്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​ന്നി​വ​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും. ഇ​വ​ര്‍​ക്കു​ള്ള പ​ട്ട​യ ന​ട​പ​ടി​ക​ള്‍ 31ന​ക​വും മ​റ്റു​ള്ള​വ​രു​ടേ​ത് ഒ‌​ക‌്ടോ​ബ​ര്‍ 31ന​ക​വും പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ വി​ല്ലേ​ജു​ക​ളി​ല്‍നി​ന്നാ​യി ആ​കെ 384 അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്:

കോ​ഡൂ​ര്‍: 156, കു​റു​വ: 129,വ​ട​ക്കാ​ങ്ങ​ര: 30, മ​ങ്ക​ട: 28, പു​ഴ​ക്കാ​ട്ടി​രി: 28,
വ​ല​മ്പൂ​ര്‍: 24,കൂ​ട്ടി​ല​ങ്ങാ​ടി: 12,അ​ങ്ങാ​ടി​പ്പു​റം: 5. വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ല​ക്ഷം​വീ​ട് കോ​ള​നി​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന ഭൂ​ര​ഹി​ത​ര്‍​ക്ക് പ​ട്ട​യം ന​ല്‍​കാ​നും, കു​റു​വ പ​ഞ്ചാ​യ​ത്തി​ലെ ക​മ്പി​വ​ള​പ്പ് പ്ര​ദേ​ശ​ത്തെ അ​ര്‍​ഹ​രാ​യ മു​ഴു​വ​ന്‍ ആ​ളു​ക​ള്‍​ക്കും ഭൂ​മി​ക്ക് രേ​ഖ ല​ഭ്യ​മാ​ക്കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍​എ​യു​ടെ നി​ര്‍േ​ദ​ശ​പ്ര​കാ​രം ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് അ​ബൂ​ബ​ക്ക​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മൂ​ര്‍​ക്ക​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ഹം​സ, കു​റു​വ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് അ​ബ്ദു​ല്‍ സ​ലാം, മ​ങ്ക​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് യു.​പി. ഫാ​ത്തി​മ, കൂ​ട്ടി​ല​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് റ​സ്‌​ന, ​ഭൂ​രേ​ഖാ ത​ഹ​സി​ല്‍​ദാ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ വി​ല്ലേ​ജ് ഓ​ഫി​സ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews completion

Recent News

Corehub Up