പ്രതീകാത്മക ചിത്രം
നെടുമങ്ങാട് : വിനോബാ നികേതൻ ആശ്രമം വികസനത്തിന് 100 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ. ആശ്രമം സ്ഥാപക പരിവ്രാജിക എ.കെ. രാജമ്മയുടെ സമാധി മണ്ഡപം ശാന്തിഘട്ടായി ഉയർത്താനും ആശ്രമ പരിസരത്തുള്ള ഗാന്ധിജിയുടെയും വിനോബാ ഭാവെയുടെയും ഓർമകൾ പുതുക്കുന്ന ഹിസ്റ്റോറിക്കൽ മ്യൂസിയം ഡിജിറ്റലൈസ് ചെയ്ത് ആധുനികവത്കരിക്കാനും ആശ്രമവളപ്പ് വിവിധ തൊഴിൽ മേഖലകളുടെ പരിശീലന കേന്ദ്രമാക്കാനും മാസ്റ്റർ പ്ലാനിൽ നിർദേശമുണ്ട്.
ഒരു വർഷത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമാക്കുമെന്ന് ആശ്രമം അധികൃതർ അറിയിച്ചു. വിനോബാ നികേതൻ ആശ്രമം പുതിയ ഭാരവാഹികളായി ബി.എസ്. ശ്രീനിധി -പ്രസിഡന്റ്, എസ്.അഹല്യ - സെക്രട്ടറി, ബി.എസ്. ലേഖ - ജോയിന്റ് സെക്രട്ടറി, എസ്.അനുമോൾ - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു. ഡോ. പി.ജി. ലത, ഗോപിക ലിം, ദീപാ സി. നായർ, ശോഭന ബാബുരാജ്, ആശാ റാണി, ദീപാ ഭാസ്കരൻ എന്നിവർ നിർവാഹക സമിതി അംഗങ്ങളാണ്. ആശ്രമ വാർഷിക പൊതുയോഗം 30ന് തിരുവനന്തപുരം വൈഎംസിഎയിൽ സംഘടിപ്പിക്കും.
Tags : 100 Crore Nattuvishesham DistrictNews DeepikaNews