പ്രിയദർശിനി സാംസ്കാരിക കൂട്ടായ്മയുടെ അഞ്ചാമത് വാർഷികവും വസ്ത്ര വിതരണവും അഡ്വ. എം. വിൻസന്റ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
പൂവാർ : പ്രിയദർശിനി സാംസ്കാരിക കൂട്ടായ്മയുടെ അഞ്ചാമത് വാർഷികവും വസ്ത്ര വിതരണവും അഡ്വ. എം. വിൻസന്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഡ്വ. എസ്. അജിത് കുമാർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.കെ. സാംദേവ് സ്വാഗതം പറഞ്ഞു.
ജവഹർ ബാൽ മഞ്ച് ദേശീയ ചെയർമാൻ ഡോ. ജി.വി. ഹരി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷ കുമാരി, പൂവാർ പഞ്ചായത്ത് പ്രസിഡന്റ് എ.ജെ. ആതിര, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കരുംകുളം ജയകുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്.എ. മജു സാം, ജനറൽ കൺവീനർ ഡി. സാജൻ, ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ എസ്.എ. മനു സാം എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Anniversary