x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൈ​ല​ന്പു​ള്ളി​യി​ലെ ടോ​ൾ​ബൂ​ത്തി​നെ​തി​രേ പ്ര​തി​രോ​ധ സ​മ​ര​വു​മാ​യി എ​ൽ​ഡി​എ​ഫ്

വെബ് ഡെസ്ക്
Published: September 24, 2026 03:12 AM IST | Updated: September 24, 2026 03:12 AM IST

എ​ൽ​ഡി​എ​ഫ് മ​ണ്ണാ​ർ​ക്കാ​ട് മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ടോ​ൾ​വി​രു​ദ്ധ പ്ര​തി​രോ​ധ സ​മ​രം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ൻ. സു​രേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ല്ല​ടി​ക്കോ​ട്: ദേ​ശീ​യ​പാ​ത മൈ​ല​ന്പു​ള്ളി​യി​ൽ ടോ​ൾ​ബൂ​ത്ത് സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി മ​ണ്ണാ​ർ​ക്കാ​ട് മ​ണ്ഡ​ലം ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. എ​ൽ​ഡി​എ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ടോ​ൾ​വി​രു​ദ്ധ പ്ര​തി​രോ​ധ സ​മ​രം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ൻ. സു​രേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ടോ​ൾ​പി​രി​വ് ന​ട​ത്തു​വാ​നു​ള്ള നീ​ക്ക​ത്തി​ൽ പാ​ല​ക്കാ​ടി​ന്‍റെ എം​പി നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും മ​ന്ത്രി​മാ​രാ​യ കെ.​എ. തു​ള​സി​യും എ​ൻ. ഷം​സു​ദീ​നും വി​ഷ​യം കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​വാ​ൻ താ​ത്പ​ര്യം കാ​ണി​ക്ക​ണ​മെ​ന്നും സു​രേ​ഷ് ബാ​ബു ആ​വ​ശ്യ​പ്പെ​ട്ടു.

സി​പി​എം മ​ണ്ണാ​ർ​ക്കാ​ട് ഏ​രി​യാ​സെ​ക്ര​ട്ട​റി എ​ൻ.​കെ. നാ​രാ​യ​ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി സു​മ​ല​ത മോ​ഹ​ൻ​ദാ​സ്, പൊ​റ്റ​ശേ​രി മ​ണി​ക​ണ്ഠ​ൻ, നാ​സ​ർ അ​ത്താ​പ്പ, യു.​ടി. രാ​മ​കൃ​ഷ്ണ​ൻ, ടി.​ആ​ർ. ര​മേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up