x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ സ​മ​ഗ്ര പ​രി​ഷ്ക​ര​ണം: മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

വെബ് ഡെസ്ക്
Published: October 31, 2026 01:38 AM IST | Updated: October 31, 2026 01:38 AM IST

തി​രൂ​ർ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

തി​രൂ​ർ: സാ​ധാ​ര​ണ​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ നി​ല​വാ​രം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളോ​ട് കി​ട​പി​ടി​ക്കു​ന്ന ത​ര​ത്തി​ൽ ഉ​യ​ർ​ത്തു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗം ഉ​ട​ൻ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന സം​വി​ധാ​ന​മാ​ക്കി മാ​റ്റു​മെ​ന്നും ആ​രോ​ഗ്യ, ദേ​വ​സ്വം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ.തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സ​ജ്ജീ​ക​രി​ച്ച ആ​ധു​നി​ക അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നു ശേ​ഷം ചേ​ർ​ന്ന ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പു​ന​ലൂ​രി​ന് ശേ​ഷം 24 മ​ണി​ക്കൂ​ർ കാ​ഷ്വാ​ലി​റ്റി സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ആ​ശു​പ​ത്രി​യാ​യി തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യെ മാ​റ്റു​മെ​ന്ന് മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. ആ​ശു​പ​ത്രി​യി​ൽ രാ​പ​ക​ൽ സേ​വ​നം ഉ​റ​പ്പാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഡോ​ക്‌ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, ഫാ​ർ​മ​സി​സ്റ്റു​ക​ൾ, ലാ​ബ് അ​സി​സ്റ്റ​ന്‍റു​മാ​ർ എ​ന്നി​വ​രു​ടെ ത​സ്തി​ക​ക​ൾ സം​ബ​ന്ധി​ച്ച ശി​പാ​ർ​ശ അ​ടി​യ​ന്ത​ര​മാ​യി സ​ർ​ക്കാ​രി​ലേ​ക്ക് സ​മ​ർ​പ്പി​ക്കാ​ൻ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​ക്ക് മ​ന്ത്രി വേ​ദി​യി​ൽ വ​ച്ച് നി​ർ​ദേ​ശം ന​ൽ​കി.

സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ വി​ക​സ​ന​ത്തെ ബാ​ധി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​താ​യും ആ​വ​ശ്യ​മാ​യ ത​സ്തി​ക​ക​ൾ വേ​ഗ​ത്തി​ൽ അ​നു​വ​ദി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.ച​ട​ങ്ങി​ൽ കു​റു​ക്കോ​ളി മൊ​യ്തീ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​എ​സ്. ജോ​യ് എം​എ​ൽ​എ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി.​കെ. അ​സ് ലു, ​ഷാ​ഹി​ന നി​യാ​സി, തി​രൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ഇ​ബ്രാ​ഹിം ഹാ​ജി, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​ന്ധുമോ​ൾ മം​ഗ​ല​ശേ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ജ​ബ്ബാ​ർ​ഹാ​ജി സ്വാ​ഗ​ത​വും ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സെ​ജു ഹ​മീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags :

Recent News

Corehub Up