x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ത്ത​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ സ​മ​ഗ്ര ടൂ​റി​സം സ​ര്‍​ക്യൂ​ട്ട് ന​ട​പ്പാ​ക്കും: ബി.​ബി. ഗോ​പ​കു​മാ​ര്‍

വെബ് ഡെസ്ക്
Published: July 28, 2026 12:49 AM IST | Updated: July 28, 2026 12:49 AM IST

ബി.​ബി. ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ ക​ണ്ട​ല്‍​തൈ ന​ടു​ന്നു.

ചാ​ത്ത​ന്നൂ​ര്‍: ച​രി​ത്ര​പ​ര​വും പ്ര​കൃ​തി ര​മ​ണീ​യ​വു​മാ​യ പ്ര​ദേ​ശ​ങ്ങ​ളെ കോ​ര്‍​ത്തി​ണ​ക്കി ചാ​ത്ത​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ സ​മ​ഗ്ര​മാ​യ ടൂ​റി​സം സ​ര്‍​ക്യൂ​ട്ട് ന​ട​പ്പാ​ക്കു​മെ​ന്ന് ബി.​ബി. ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ.

നെ​ടു​ങ്ങോ​ല​ത്ത് പ​ര​വൂ​ര്‍ മാം​ഗ്രൂ​വ് ഇ​ക്കോ ടൂ​റി​സം ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച കാ​ര്‍​ഗി​ല്‍ വി​ജ​യ ദി​ന​ത്തി​ന്‍റെ​യും അ​ന്താ​രാ​ഷ്ട്ര ക​ണ്ട​ല്‍​കാ​ട് ദി​ന​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ര​വൂ​ര്‍, പോ​ള​ച്ചി​റ, മ​യ്യ​നാ​ട്, ചി​റ​ക്ക​ര തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളു​ടെ ച​രി​ത്ര​പ​ര​വും കാ​ര്‍​ഷി​ക​വു​മാ​യ പ്രാ​ധാ​ന്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ടൂ​റി​സം പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യും. ചി​റ​ക്ക​ര വി​ല്ലേ​ജ് ടൂ​റി​സം പ​ദ്ധ​തി​യും പ​രി​ഗ​ണി​ക്കും. കേ​ന്ദ്ര - സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ​യും ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സം​വി​ധാ​ന​ങ്ങ​ളു​ടെ​യും കൂ​ട്ടാ​യ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ദ്ധ​തി​ക​ള്‍ യാ​ഥാ​ര്‍​ഥ്യ​മാ​ക്കും. ക​ണ്ട​ല്‍ കാ​ടു​ക​ളു​ടെ സ്വാ​ഭാ​വി​ക സൗ​ന്ദ​ര്യ​ത്തി​നും പ​രി​സ്ഥി​തി​ക്കും കോ​ട്ടം ത​ട്ടാ​ത്ത വി​ധം സു​സ്ഥി​ര​വും വ​രു​മാ​ന​ദാ​യ​ക​വു​മാ​യ ടൂ​റി​സം വി​ക​സ​ന​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചി​റ​ക്ക​ര ഉ​ല്ലാ​സ് കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ര​മ്യ, പ​ര​വൂ​ര്‍ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ ജ​യ​ലാ​ല്‍ ഉ​ണ്ണി​ത്താ​ന്‍, ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ശീ​ലാ ദേ​വി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ര്‍. ദി​ലീ​പ് കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കി​ര​ണ്‍, സ്വ​പ്ന, അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ​സ്. ജി​ജി​ന്‍, സെ​ക്ര​ട്ട​റി വി.​എ​സ്. വി​നു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ല്‍ കാ​ര്‍​ഗി​ലി​ല്‍ വീ​ര മൃ​ത്യു വ​രി​ച്ച ജ​വാ​ന്മാ​ര്‍​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ചു.

 

 

Tags : tourism circuit NattuVishasham DistrictNews

Recent News

Corehub Up