കള്ളാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂടംകല്ല് താലൂക്കാശുപത്രിയിലേക്ക് നൈറ്റ് മാർച്ച് നടത്തുന്നു.
രാജപുരം: പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ രാത്രികാല സേവനം നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് കള്ളാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലേക്ക് നൈറ്റ് മാർച്ച് നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സന്തോഷ് വി. ചാക്കോ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത, വൈസ് പ്രസിഡന്റ് എം.എം. സൈമൺ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിനോദ് കപ്പിത്താൻ, ബ്ലോക്ക് സെക്രട്ടറി സജി പ്ലാച്ചേരി, പഞ്ചായത്തംഗങ്ങളായ സി. രേഖ, ലിറ്റി ജോസ് എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തംഗങ്ങളായ പി.എൽ. റോയി, പി.എ. വാസു, പി. ശ്രീവിദ്യ, കെ. ഗിരീഷ് കുമാർ, കോൺഗ്രസ് നേതാക്കളായ എം.കെ. മാധവൻ നായർ, പി.എൽ. ഗംഗാധരൻ, സിജോ ടി. ചാമക്കാല, ബി. അബ്ദുള്ള, വി.കെ. ബാലകൃഷ്ണൻ, സെന്റിമോൻ മാത്യു, സണ്ണി അന്തിക്കാട്, ബി. അജിത്ത് കുമാർ, കെ. ഗോപി എന്നിവർ നേതൃത്വം നൽകി.
Tags : Congress holds nattuvishesham local news