x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ശൂ​രി​ൽ നാ​ലാം പ്ലാ​റ്റ്ഫോം നീ​ളംകൂ​ട്ടാ​ൻ അ​നു​മ​തി

വെബ് ഡെസ്ക്
Published: July 25, 2026 02:43 AM IST | Updated: July 25, 2026 02:43 AM IST

പ്രതീകാത്മക ചിത്രം

തൃ​ശൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ നാ​ലാ​മ​ത്തെ പ്ലാ​റ്റ്ഫോം നീ​ളം കൂ​ട്ടാ​നു​ള്ള അ​നു​മ​തി കി​ട്ടി​യി​ട്ടു​ണ്ടെ​ന്നും തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന ഡി​വി​ഷ​ണ​ൽ റെ​യി​ൽ​വേ ഉ​പ​ദേ​ശ​ക​സ​മി​തി യോ​ഗ​ത്തി​ൽ റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

തൃ​ശൂ​രി​ൽ പു​തി​യ സ്റ്റേ​ഷ​ൻ മ​ന്ദി​രം നി​ർ​മി​ക്കാ​നു​ള്ള പ്രാ​രം​ഭ​ജോ​ലി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി. മു​ഖ്യ​ക​വാ​ട​വും അ​നു​ബ​ന്ധ കെ​ട്ടി​ട​ങ്ങ​ളും ഉ​ട​ൻ പൊ​ളി​ച്ചു​തു​ട​ങ്ങും. ഇ​തോ​ട​നു​ബ​ന്ധി​ച്ചു യാ​ത്രി​ക​ർ​ക്കു നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മ്പോ​ൾ, ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​ൽ കൊ​ക്കാ​ലെ ക​വാ​ട​ത്തി​ലും പ​ടി​ഞ്ഞാ​റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലും ഓ​ട്ടോ​മാ​റ്റി​ക് ടി​ക്ക​റ്റ് വെ​ൻ​ഡിം​ഗ് മെ​ഷീ​നു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

പൂ​ങ്കു​ന്നം സ്റ്റേ​ഷ​നി​ൽ നാ​ലു മി​നി ഷെ​ൽ​ട്ട​റു​ക​ൾ​കൂ​ടി നി​ർ​മി​ക്കാ​നു​ള്ള അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. നി​ർ​മാ​ണ​ത്തി​നു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ ത​യാ​റാ​ക്കി​വ​രി​ക​യാ​ണ്.
എ​റ​ണാ​കു​ള​ത്തി​നും ഷൊ​ർ​ണൂ​രി​നു​മി​ട​യി​ൽ മൂ​ന്നും നാ​ലും പാ​ത​ക​ൾ സ്ഥാ​പി​ക്കാ​ൻ സ​ർ​വേ പൂ​ർ​ത്തി​യാ​ക്കി എ​സ്റ്റി​മേ​റ്റും വി​ശ​ദ പ​ദ്ധ​തി​രേ​ഖ​യും റെ​യി​ൽ​വേ ബോ​ർ​ഡി​നു സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. എ​റ​ണാ​കു​ള​ത്തു​നി​ന്നു ചാ​ല​ക്കു​ടി​വ​രെ​യു​ള്ള ഭാ​ഗ​ത്ത് ഓ​ട്ടോ​മാ​റ്റി​ക് സി​ഗ്ന​ലിം​ഗ് ജോ​ലി​ക​ൾ ഒ​ക്ടോ​ബ​റി​ൽ പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണു ക​രു​തു​ന്ന​ത്. ഗു​രു​വാ​യൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ര​ണ്ടാം പ്ലാ​റ്റ്ഫോ​മി​ലെ പാ​ത​യും മൂ​ന്നാം പ്ലാ​റ്റ്ഫോ​മി​ലെ പാ​ത​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ജോ​ലി​ക​ൾ ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ത്തി​യാ​കും. മ​ര​വി​പ്പി​ക്ക​ൽ പി​ൻ​വ​ലി​ച്ച​തി​നെ തു​ട​ർ​ന്നു പു​ന​രാ​രം​ഭി​ച്ച ഗു​രു​വാ​യൂ​ർ- തി​രു​നാ​വാ​യ പാ​ത​യു​ടെ റീ​സ​ർ​വേ ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി.

യോ​ഗ​ത്തി​ൽ ഡി​വി​ഷ​ണ​ൽ റെ​യി​ൽ​വേ മാ​നേ​ജ​ർ ദി​വ്യ​കാ​ന്ത് ച​ന്ദ്രാ​ർ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ആ​ർ. ഫ്രാ​ൻ​സി​സ് (ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ്), പി. ​കൃ​ഷ്ണ​കു​മാ​ർ (റെ​യി​ൽ​വേ പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ) എ​ന്നി​വ​ർ തൃ​ശൂ​രി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു. മു​തി​ർ​ന്ന റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രും ഉ​പ​ദേ​ശ​ക​സ​മി​തി​യി​ലെ 19 അം​ഗ​ങ്ങ​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Platform

Recent News

Corehub Up