x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിക്കിമില്‍ മരിച്ച പാന്പാടി സ്വദേശിയുടെ സംസ്‌കാരം ഇന്ന്

വെബ് ഡെസ്ക്
Published: July 25, 2026 03:20 AM IST | Updated: July 25, 2026 03:20 AM IST

പാ​മ്പാ​ടി: സി​ക്കി​മി​ല്‍ നി​ര്‍മാ​ണ​ത്തി​ലി​രു​ന്ന ജ​ല​വൈ​ദ്യു​തി തു​ര​ങ്കം ത​ക​ര്‍ന്നു മ​രി​ച്ച പാ​ന്പാ​ടി സ്വ​ദേ​ശി അ​നീ​ഷ് മോ​ഹ​ന​ന്‍റെ (43) സം​സ്‌​കാ​രം ഇ​ന്ന് ന​ട​ക്കും.
നാ​ഷ​ണ​ല്‍ ഹൈ​ഡ്രോ ഇ​ല​ക്‌ട്രിക് പ​വ​ര്‍ കോ​ര്‍പ​റേ​ഷ​ന്‍ (എ​ന്‍എ​ച്ച്പി​സി) സി​ക്കിം യൂ​ണി​റ്റ് സീ​നി​യ​ര്‍ മാ​നേ​ജ​രും ജി​യോ​ള​ജി​സ്റ്റു​മാ​യ പാ​മ്പാ​ടി കൊ​ച്ചു​മ​റ്റം കൂ​രോ​ത്തു​പ​റ​മ്പി​ല്‍ അ​നീ​ഷ് മോ​ഹ​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ 11നു ​വീ​ട്ടി​ലെ​ത്തി​ക്കും.

നോ​ര്‍ക്ക​യു​ടെ ഇ​ട​പെ​ട​ലി​ല്‍ കൊ​ല്‍ക്ക​ത്ത എ​യ​ര്‍പോ​ര്‍ട്ടി​ല്‍ സ​ജ്ജീ​ക​രി​ച്ച മൊ​ബൈ​ല്‍ യൂ​ണി​റ്റി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നു ​മൃ​ത​ദേ​ഹം എം​ബാം ചെ​യ്തു ബ​ന്ധു​ക്ക​ള്‍ക്ക് വി​ട്ടു​കി​ട്ടി. രാ​ത്രി 11നു ​കൊ​ല്‍ക്ക​ത്ത​യി​ല്‍നി​ന്നു പു​റ​പ്പെ​ടു​ന്ന എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ മൃ​ത​ദേ​ഹം ഡ​ല്‍ഹി വ​ഴി കൊ​ച്ചി​യി​ല്‍ എ​ത്തി​ക്കും.
രാ​വി​ലെ ഏ​ഴി​നു കൊ​ച്ചി​യി​ലെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ക്കും.

Tags : Nattuvishesham DistrictNews DeepikaNews Funeral of Panpadi

Recent News

Corehub Up