x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ളി​ലെ മോ​ഷ​ണം: ര​ണ്ടാംപ്ര​തി​യാ​യ ആ​സാം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: July 25, 2026 02:37 AM IST | Updated: July 25, 2026 02:37 AM IST

പ്ര​തി ഇ​ക്ര​മു​ൾ ഇ​സ്ലാം

മ​തി​ല​കം: കോ​ത​പ​റ​മ്പ് വാ​സു​ദേ​വ​വി​ലാ​സം യു​പി സ്കൂ​ളി​ലെ സ്റ്റോ​ർ റൂ​മി​ന്‍റെ​യും അ​ടു​ക്ക​ള​യു​ടെ​യും പൂ​ട്ടു​പൊ​ളി​ച്ച് കു​ട്ടി​ക​ളു​ടെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ള്ള അ​രി​യും പാ​ത്ര​ങ്ങ​ളും ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ടാം പ്ര​തി​യാ​യ ആ​സാം സ്വ​ദേ​ശി​യെ മ​തി​ല​കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നാ​ഗോ​ൺ ജി​ല്ല സ്വ​ദേ​ശി​യും നി​ല​വി​ൽ പി. ​വെ​മ്പ​ല്ലൂ​ർ വാ​ഴൂ​ർ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം താ​മ​സ​ക്കാ​ര​നു​മാ​യ ഇ​ക്ര​മു​ൾ ഇ​സ്ലാ​മി​നെ(20)​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സ്റ്റോ​ർ റൂ​മി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 50 കി​ലോ വീ​ത​മു​ള്ള അ​ഞ്ചു ചാ​ക്ക് അ​രി​യും, ഉ​ച്ച​ഭ​ക്ഷ​ണ പാ​ച​ക​ത്തി​നും വി​ത​ര​ണ​ത്തി​നു​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന പാ​ത്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന സാ​ധ​ന​ങ്ങ​ളാ​ണ് പ്ര​തി​ക​ൾ മോ​ഷ്ടി​ച്ച​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ആ​സാം ഗാ​യ് ജി​ല്ല സ്വ​ദേ​ശി താ​ജു​ദ്ദീ​ൻ (38) ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​യി​ലാ​യി​രു​ന്നു. താ​ജു​ദ്ദീ​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ൽ മോ​ഷ​ണ മു​ത​ലു​ക​ൾ ക​ണ്ടെ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ര​ണ്ടാം പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​തി​ല​കം പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്ഐ ന​സി​യ എം.​ഷാ​ഹി​ബ്, എ​സ്ഐ സ​ജീ​വ്, എ​സ്ഐ രാ​ജി, എ​എ​സ്ഐ പ്ര​ജീ​ഷ്, സീ​നി​യ​ർ സി​പി​ഒ സ​നീ​ഷ്, സി​പി​ഒ​മാ​രാ​യ സ​ബീ​ഷ്, ബി​നി​ൽ, മി​ഥു​ൻ, മു​ഹ​മ്മ​ദ് സ​ൻ​സി​ൽ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കു​ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Tags : Nattuvishesham DistrictNews DeepikaNews Theft

Recent News

Corehub Up