x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ര​ഹി​ത ത​ല​മു​റ​യ്ക്കാ​യി അ​ണി​നി​ര​ക്കാം: ആ​ഭ്യ​ന്ത​ര​മ​ന്ത്രി

വെബ് ഡെസ്ക്
Published: July 25, 2026 03:18 AM IST | Updated: July 25, 2026 03:18 AM IST

ഫ്യൂ​ച്ച​ർ ക്ളേ​വ് 2 ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കാ​ക്ക​നാ​ട്:​ ന​ന്മ​നി​റ​ഞ്ഞ ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കാ​നും ല​ഹ​രി​എ​ന്ന മ​ഹാ​വി​പ​ത്തി​നെ​തി​രെ പോ​രാ​ടാ​നും സ​മൂ​ഹം ഒ​ന്ന​ട​ങ്കം മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. സി​ഡ്നി മോ​ണ്ടി​സോ​റി സ്കൂ​ളി​ന്‍റെ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി ഫ്യൂ​ച്ച​ർ ക്ളേ​വ് 2 ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഉ​മാ തോ​മ​സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ​ദ് ഷി​യാ​സ് എം​എ​ൽ​എ, തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ റാ​ഷി​ദ് ഉ​ള്ളം​പ​ള്ളി, ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ പി.​കെ. സ​തീ​ഷ്, ഡെ​പ്യൂ​ട്ടി ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​ർ എ​ൻ എ​സ് ദേ​വ്, ഇ​ൻ​ഫോ​പാ​ർ​ക്ക് സി​ഇ​ഒ സു​ശാ​ന്ത് കു​റു​ന്തി​ൽ, മു​ൻ എം​എ​ൽ​എ ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ​ക്ട​ർ വ​ർ​ഗീ​സ് പി. ​പു​ന്നൂ​സ്, സി​ഡ്നി മോ​ണ്ടി​സോ​റി സ്കൂ​ൾ ചെ​യ​ർ​പേ​ഴ്സ​ൺ ജാ​സ്മി​ൻ കെ. ​മാ​ത്യു, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജെ. ​ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Home Minister

Recent News

Corehub Up