കുന്നന്പറ്റയിൽ നിർമാണം പുരോഗമിക്കുന്ന വീടുകൾ.
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിന് മേപ്പാടിക്കടുത്ത് കുന്നന്പറ്റയിൽ ആറര ഏക്കറിൽ കോണ്ഗ്രസ് നടപ്പാക്കുന്ന ഭവന പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഉൾപ്പടുത്തിയ 18 വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. നിർമാണ് ഏജൻസി മുഖേനയാണ് പ്രവൃത്തി നടത്തുന്നത്. തൃക്കൈപ്പറ്റയിൽ മുസ്ലിംലീഗ് ഭവന പദ്ധതിയുടെ നിർമാണം ഏറ്റെടുത്തതും ഇതേ കരാർ സ്ഥാപനമാണ്.
കുന്നന്പറ്റയിൽ ആദ്യഘട്ടത്തിൽ പണിയുന്നതിൽ 10 വീടുകൾ കോണ്ക്രീറ്റ് ചെയ്തു. രണ്ടു വീടുകൾ വൈകാതെ കോണ്ക്രീറ്റ് ചെയ്യും. മറ്റു വീടുകളുടെ നിർമാണം ഉടൻ തുടങ്ങും. വീടുകളുടെ പ്രവൃത്തി ഡിസംബർ 31ന് മുന്പ് പൂർത്തിയാക്കാൻ കോണ്ഗ്രസ് നേതൃത്വം കരാർ സ്ഥാപനത്തിന് നിർദേശം നൽകിയിട്ടുണ്ട്. 1,120 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഓരോ വീടും നിർമിക്കുന്നത്. മൂന്ന് കിടപ്പുമുറി, രണ്ട് ബാത്റൂം, കിച്ചൻ, ഹാൾ, വരാന്ത എന്നിവ ഓരോ വീടിന്റെയും ഭാഗമാണ്. പൊതു കളിസ്ഥലം, അങ്കണവാടി എന്നിവ പുനരധിവാസ പദ്ധതി പ്രദേശത്ത് സജ്ജമാക്കും.
Tags :