കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിജയോത്സവത്തിന്റെ ഭാഗമായി നടന്ന പ്രകടനം.
ഇരിങ്ങാലക്കുട: കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു വിജയിച്ച ജനപ്രതിനിധികളുടെ വിജയോത്സവം സംഘടിപ്പിച്ചു.
ഠാണാ ജംഗ്ഷനില്‍നിന്നാരംഭിച്ച ആഹ്ലാദപ്രകടനം ടൗണ്‍ഹാളില്‍ സമാപിച്ചു. തുടര്‍ന്നുചേര്‍ന്ന സ്വീകരണസമ്മേളനം ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്് സോമന് ചിറ്റേത്ത് അധ്യക്ഷനായി.
സമ്മേളനത്തില്‍ മുനിസിപ്പല്‍ ചെയര്മാന് എം.പി. ജാക്സണ്, കെപിസിസി ജനറല്‍ സെക്രട്ടറി സോണിയാ ഗിരി, ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സതീഷ് വിമലന്, കാട്ടൂര്‍ ബ്ലോക്ക് പ്രസിഡനന്റ് ഷാറ്റോ കുരിയന്‍, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനല്‍ കല്ലൂക്കാരന്, മോളി ബാബു, ഗീതാ മനോജ്, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ചിന്താ ധര്‍മ രാജന്, ജില്ലാ പഞ്ചായത്തംഗം കാവ്യ രഞ്ജിത്ത്, ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.