x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ത്ത​മം​ഗ​ല​ത്ത് 33 കെ​വി സ​ബ്സ്റ്റേ​ഷ​ന്‍ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന്


Published: February 10, 2026 12:35 AM IST | Updated: February 10, 2026 12:35 AM IST

ചി​റ്റൂ​ർ: ചി​റ്റൂ​ര്‍, ത​ത്ത​മം​ഗ​ലം മേ​ഖ​ല​ക​ളി​ലെ ദീ​ര്‍​ഘ​കാ​ല​ത്തെ വൈ​ദ്യു​തി ത​ട​സ​ത്തി​ന് പ​രി​ഹാ​ര​മാ​യി 17.97 കോ​ടി ചെ​ല​വി​ല്‍ അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ​യു​ള്ള 33 കെ.​വി. സ​ബ്‌​സ്റ്റേ​ഷ​ന്‍ യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്നു.

ത​ത്ത​മം​ഗ​ലം ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്്ഷ​ന്‍ ഓ​ഫീ​സ് കോ​മ്പൗ​ണ്ടി​ലു​ള്ള കെ​എ​സ്ഇ​ബി​യു​ടെ 11 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​ത്. സ​ബ് സ്റ്റേ​ഷ​ന്‍ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന് വൈ​ദ്യു​തി​മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.

വൈ​കു​ന്നേ​രം മൂ​ന്നി​ന് ത​ത്ത​മം​ഗ​ലം രാ​ജീ​വ് ഗാ​ന്ധി ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ കെ. ​ബാ​ബു എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​വും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എം. ശ​ശി, ചി​റ്റൂ​ര്‍- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​ഡ്വ. സു​മേ​ഷ് അ​ച്യു​ത​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

കു​റ​ഞ്ഞ സ്ഥ​ലം മാ​ത്രം മ​തി​യാ​കു​ന്ന അ​ത്യാ​ധു​നി​ക ക​ണ്ടെ​യ്ന​ര്‍ രീ​തി​യി​ലു​ള്ള സ​ബ്‌​സ്റ്റേ​ഷ​നാ​ണ് ഇ​വി​ടെ സ്ഥാ​പി​ക്കു​ന്ന​ത്. 12 മാ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. പു​തി​യ സ​ബ്‌​സ്റ്റേ​ഷ​ന്‍ നി​ല​വി​ല്‍ വ​രു​ന്ന​തോ​ടെ ത​ത്ത​മം​ഗ​ലം, ചി​റ്റൂ​ര്‍, വ​ണ്ടി​ത്താ​വ​ളം എ​ന്നി​വ​യ്ക്ക് പു​റ​മെ പു​തു​ന​ഗ​രം ടൗ​ണ്‍, പെ​രു​വെ​മ്പ്, പാ​ല​ത്തു​ള്ളി, കൊ​ടു​മ്പ്, പാ​ലോ​ട്, ഓ​ല​ശ്ശേ​രി, അ​ത്തി​മ​ണി, വ​ട​വ​ന്നൂ​ര്‍ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഏ​ക​ദേ​ശം 25,000 ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് നേ​രി​ട്ടു​ള്ള പ്ര​യോ​ജ​നം ല​ഭി​ക്കും. പ്ര​സ​ര​ണ- വി​ത​ര​ണ ന​ഷ്ടം ഗ​ണ്യ​മാ​യി കു​റ​യു​ന്ന​തി​ലൂ​ടെ ഏ​ക​ദേ​ശം 100 കി​ലോ​വാ​ട്ട് ഊ​ര്‍​ജലാ​ഭ​മു​ണ്ടാ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ സ​വി​ശേ​ഷ​ത.

Tags : 33 KV substation nattuvishesham local news

Recent News

Corehub Up