എടക്കര: അന്തർസംസഥാന പാതയായ നാടുകാണി ചുരത്തിലെ ആനമറി എക്സൈസ് ചെക്ക് പോസ്റ്റ് പ്രവൃത്തി പുരോഗതിയിൽ. കൂട്ടിയോജിപ്പിച്ച കണ്ടെയ്നർ ക്രെയിൻ ഉപയോഗിച്ച് പില്ലറുകൾക്ക് മുകളിൽ സ്ഥാപിച്ചു. ചെക്ക്പോസ്റ്റ് പ്രവർത്തിക്കാനാവശ്യമായ എല്ലാവിധ സൗകര്യങ്ങളുമുള്ള പുതിയ കണ്ടെയ്നറുകളാണ് സ്ഥാപിക്കുന്നത്. ഉടൻ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി ചെക്ക്പോസ്റ്റ് പ്രവർത്തനം തുടങ്ങാനാണ് ശ്രമം.
ഒരു മാസം മുന്പ് ആനമറിയിലെ ചെക്ക്പോസ്റ്റ് ഇവിടെനിന്നു മാറ്റി സ്ഥാപിക്കാൻ എക്സൈസ് അധികൃതർ നടപടികൾ സ്വീകരിച്ചിരുന്നു. ആർടിഒ ചെക്ക്പോസ്റ്റിന് സമീപത്ത് റോഡിൽ പുതിയ കണ്ടെയ്നർ സ്ഥാപിക്കാനായിരുന്നു നീക്കം. എന്നാൽ അന്തർസംസ്ഥാന പാതയിലെ നികുതി വെട്ടിപ്പുകാർക്കും ലഹരിമാഫിയക്കും മറ്റ് മാർഗങ്ങളിലൂടെ കടന്നുപോകാൻ സാധിക്കുമെന്ന് ആക്ഷേപമുയർന്നതിനെത്തുടർന്നാണ് നിലിവിലെ സ്ഥലത്തുതന്നെ ചെക്ക്പോസ്റ്റ് നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു.
Tags : nattu vishesham Construction Anamari Excise