x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ൻ​കി​ട കെട്ടി‌ടങ്ങ​ളു​ടെ നി​ർ​മാ​ണം: വ്യാ​പ​ക ക്ര​മ​ക്കേ​ടെ​ന്ന് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട്


Published: June 17, 2026 06:24 AM IST | Updated: June 17, 2026 06:24 AM IST

പോ​ത്ത​ൻ​കോ​ട്: പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്തി​ൽ വ​ൻ​കി​ട കെട്ടിടങ്ങളുടെ നി​ർ​മാ​ണം സം​ബ​ന്ധി​ച്ച ഫ​യ​ൽ മു​ക്കി​യും കാ​ർ​ഷി​ക പ​ദ്ധ​തി​ക​ളി​ൽ മ​തി​യാ​യ രേ​ഖ​ക​ൾ ഇ​ല്ലാ​തെ ആ​നു​കൂ​ല്യം വി​ത​ര​ണം ചെ​യ്തും വ്യാ​പ​ക ക്ര​മ​ക്കേ​ടെ​ന്ന് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട്.

ടൗ​ൺ വാ​ർ​ഡി​ലെ ര​ണ്ട് സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത നി​ർ​മാ​ണം ക​ണ്ടെ​ത്തി ഉ​ദ്യോ​ഗ​സ്ഥ​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ പ​രാ​തി ഫ​യ​ലാ​ണ് കാ​ണാ​താ​യ​ത്. പ​ഞ്ചാ​യ​ത്ത് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് ല​ഭി​ച്ച പ​രാ​തി​യി​ൽ ഓ​ഡി​റ്റ് സൂ​പ്പ​ർ​വൈ​സ​ർ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി അ​ന​ധി​കൃ​ത നി​ർ​മാ​ണം ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സെ​ക്ര​ട്ട​റി​ക്കു നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്‌​തു. വ്യ​ക്‌​ത​മാ​യ റി​പ്പോ​ർ​ട്ട് ല​ഭി​ച്ചി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഒ​രേ വ്യ​ക്തി​യു​ടെ പേ​രി​ലു​ള്ള ഒ​ന്നി​ല​ധി​കം കെ​ട്ടി​ട​ങ്ങ​ൾ​ക്ക് വ​സ്‌​തു​നി​കു​തി അ​നു​വ​ദി​ച്ചെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 660 ച​തു​ര​ശ്ര അ​ടി​യി​ൽ താ​ഴെ വി​സ്‌​തീ​ർ​ണ​മു​ള്ള വീ​ടു​ക​ൾ​ക്കു വ​സ്‌​തു​നി​കു​തി ഇ​ള​വ് അ​നു​വ​ദി​ക്കു​മ്പോ​ൾ ഒ​രു വ്യ​ക്തി​യു​ടെ പേ​രി​ലു​ള്ള ഒ​രു വീ​ടി​ന് മാ​ത്ര​മാ​ണ് ഇ​ള​വ് ന​ൽ​കാ​ൻ സാ​ധി​ക്കു​ക. എ​ന്നാ​ൽ ഒ​ന്നാം വാ​ർ​ഡി​ൽ നാ​ലു​പേ​രു​ടെ ഒ​ന്നി​ല​ധി​കം കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ഇ​ള​വ​നു​വ​ദി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളി​ൽ കാ​ല​താ​മ​സം വ​രു​ത്തി​യ​തി​നു ക​രാ​റു​കാ​രി​ൽ​നി​ന്നും നി​യ​മാ​നു​സൃ​തം ഈ​ടാ​ക്കേ​ണ്ട പി​ഴ ഈ​ടാ​ക്കി​യി​ല്ലെ​ന്നാ​ണ് മ​റ്റൊ​രു ക​ണ്ടെ​ത്ത​ൽ. ക​രാ​ർ കാ​ലാ​വ​ധി നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ക​രാ​റു​കാ​ർ അ​പേ​ക്ഷ ന​ൽ​കാ​തെ​യാ​ണ് ഇ​ള​വ് ന​ൽ​കി​യ​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വാ​ഴ​കൃ​ഷി​യ്ക്കും കി​ഴ​ങ്ങു​വ​ർ​ഗ കൃ​ഷി​ക്കും ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന പ​ദ്ധ​തി​യി​ലും അ​പാ​ക​ത ഉ​ണ്ടെ​ന്നു ഓ​ഡി​റ്റി​ൽ ക​ണ്ടെ​ത്തി. പ​ദ്ധ​തി പ്ര​കാ​രം കൃ​ഷി സ്ഥ​ല​ത്തി​ന് ആ​നു​പാ​തി​ക നി​ര​ക്കി​ലാ​ണ് ആ​നു​കൂ​ല്യം ന​ൽ​കേ​ണ്ട​ത്.

എ​ന്നാ​ൽ നാ​ലു​ക​ർ​ഷ​ക​ർ​ക്ക് അ​ന​ധി​കൃ​ത​മാ​യി ആ​നു​കൂ​ല്യ വി​ത​ര​ണം ന​ട​ത്തി​യി​ട്ടു​ണ്ട്. ത​രി​ശു​ഭൂ​മി​യി​ലെ ആ​ദ്യ​കൃ​ഷി​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തി​ലും വീ​ഴ്‌​ച​യു​ണ്ടാ​യി. ആ​ദ്യ​മാ​യി കൃ​ഷി ചെ​യ്യു​ന്ന​താ​ണെ​ന്നു കൃ​ഷി ഓ​ഫീ​സ​റു​ടെ സാ​ക്ഷ്യ​പ​ത്രം ഇ​ല്ലാ​തെ​യാ​ണ് പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നു ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

Tags : nattu vishesham Construction large buildings

Recent News

Corehub Up