x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ലു​ങ്കി​ന്‍റെ നി​ര്‍​മാ​ണജോ​ലി​ക​ള്‍ പു​ന​രാ​രം​​ഭി​ച്ചു


Published: January 6, 2026 11:39 PM IST | Updated: January 6, 2026 11:39 PM IST

മു​ത​ല​ക്കോ​ടം - മ​ഠ​ത്തി​ക്ക​ണ്ടം റോ​ഡി​ല്‍ പ​ഞ്ഞം​കു​ളം ഭാ​ഗ​ത്തെ ക​ലു​ങ്ക് നി​ര്‍​മാ​ണം പു​ന​രാ​രം​ഭി​ച്ച​പ്പോ​ള്‍.

തൊ​ടു​പു​ഴ: മു​ത​ല​ക്കോ​ടം - മ​ഠ​ത്തി​ക്ക​ണ്ടം റോ​ഡി​ല്‍ പ​ഞ്ഞം​കു​ളം ഭാ​ഗ​ത്തെ ക​ലു​ങ്കി​ന്‍റെ സൈ​ഡ് കെ​ട്ടി സ​മാ​ന്ത​രപാ​ത മ​ണ്ണി​ട്ട് ഉ​യ​ര്‍​ത്താ​നു​ള്ള ജോ​ലി​ക​ള്‍ തു​ട​ങ്ങി. ക​ലു​ങ്ക് നി​ര്‍​മാ​ണം ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​തി​നാ​ല്‍ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​താ​യി ക​ഴി​ഞ്ഞ ദി​വ​സം മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പ്ര​ശ്‌​ന​ത്തി​ല്‍ ന​ഗ​ര​സ​ഭാധി​കൃ​ത​ര്‍ ഇ​ട​പെ​ട്ട​ത്.

കഴിഞ്ഞദിവസം ന​ഗ​ര​സ​ഭ എ​ന്‍​ജിനി​യ​റിം​ഗ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രെത്തി സം​ര​ക്ഷ​ണഭി​ത്തി നി​ര്‍​മി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച മാ​ര്‍​ഗരേ​ഖ ക​രാ​റു​കാ​ര​നു ന​ല്‍​കി​യ​തോ​ടെ​യാ​ണ് ജോ​ലി​ക​ള്‍ ആ​രം​ഭി​ച്ച​ത്.

എ​ന്നാ​ല്‍ സ​മാ​ന്ത​രപാ​ത മ​ണ്ണി​ട്ട് നി​ക​ത്ത​ണ​മെ​ങ്കി​ല്‍ ജ​ല അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പു​ക​ള്‍ പു​നഃ​സ്ഥാപി​ക്ക​ണം. ഇ​തി​നാ​യി വാ​ട്ട​ര്‍ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍ കഴി ഞ്ഞദിവസം സ്ഥ​ല​ത്തെ​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും വ​ന്നി​ല്ല. പൈ​പ്പ് പു​നഃസ്ഥാ​പി​ക്കാ​തെ മ​ണ്ണിടാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ക​ലു​ങ്ക് നി​ര്‍​മാ​ണ​ത്തി​നാ​യി പൈ​പ്പ് അ​ട​ച്ച​തുമൂ​ലം മു​ത​ല​ക്കോ​ടം, കാ​രൂപ്പാ​റ ഭാ​ഗ​ത്തെ കു​ടി​വെ​ള്ള വി​ത​ര​ണ​വും പ്ര​തി​സ​ന്ധി​യി​ലാ​ണ്.

Tags : Construction work nattuvishasham local news

Recent News

Corehub Up