x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ക​ൺ​സ്യൂ​മ​ർ​ഫെ​ഡ് ഉ​ത്പ​ന്ന​ങ്ങ​ൾ യൂ​റോ​പ്പി​ലും ഗ​ൾ​ഫി​ലും ല​ഭ്യ​മാ​ക്കും'

വെബ് ഡെസ്ക്
Published: August 15, 2026 02:00 AM IST | Updated: August 15, 2026 02:00 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ക​ൺ​സ്യൂ​മ​ർ ഫെ​ഡ് നി​ർ​മി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ യൂ​റോ​പ്പി​ലും ഗ​ൾ​ഫി​ലു​മ​ട​ക്കം ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ പ​റ​ഞ്ഞു. ക​ൺ​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ ഓ​ണം സ​ഹ​ക​ര​ണ വി​പ​ണി​യു​ടെ ഉ​ദ്‌​ഘാ​ട​നം സെ​ക്ര​ട്ടേ​റി​യ​റ്റി​ന് എ​തി​ർ​വ​ശ​ത്ത് നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ന്‍റെ ഉ​ത്പ​ന്ന​ങ്ങ​ൾ കേ​ര​ള ബ്രാ​ൻ​ഡ് എ​ന്ന പേ​രി​ൽ വി​ഴി​ഞ്ഞം തു​റ​മു​ഖം വ​ഴി ക​യ​റ്റു​മ​തി ചെ​യ്യും .

ക​ൺ​സ്യൂ​മ​ർ​ഫെ​ഡി​നൊ​പ്പം സ്ത്രീ​ക​ളെ​യും സ്വ​യം പ​ര്യാ​പ്ത​ത​യി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു മ​ന്ത്രി എം.​ലി​ജു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ക​ൺ​സ്യൂ​മ​ർ ഫെ​ഡി​ലൂ​ടെ 2000 ഓ​ണ വി​പ​ണി​യാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും 100 കോ​ടി​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ സ​ബ്‌​സി​ഡി നി​ര​ക്കി​ൽ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ ആ​ദ്യ വി​ൽ​പ​ന നി​ർ​വ​ഹി​ച്ചു.ഓ​ണ​ക്കാ​ല​ത്ത് ഹോ​ട്ട​ലു​ക​ളി​ൽ മാ​യം ക​ല​ർ​ന്ന ഭ​ക്ഷ​ണം വി​ൽ​ക്കു​ന്ന​ത് ത​ട​യാ​ൻ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​യു​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ൺ​സ്യൂ​മ​ർ ഫെ​ഡ് ചെ​യ​ർ​മാ​ൻ പി.​എം.​ഇ​സ്മാ​യി​ൽ, വൈ​സ് ചെ​യ​ർ​മാ​ൻ വി.​കെ.​രാ​ജ​ൻ, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ആ​ർ.​ശി​വ​കു​മാ​ർ, ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ബി​ന്ദു, കൗ​ൺ​സി​ല​ർ ഹ​രി​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up