x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്‌​ഡി കോ​ള​ജി​ൽ ഒ​ന്നാം​വ​ർ​ഷ വി​ദ്യാ‌​ർ​ഥി​ക​ളു​ടെ ചോ​ദ്യ​പേ​പ്പ​ർ മാ​റി​യ സം​ഭ​വം വി​വാ​ദ​ത്തി​ൽ


Published: February 13, 2026 10:54 PM IST | Updated: February 13, 2026 10:54 PM IST

ആ​ല​പ്പു​ഴ: എ​സ്‌​ഡി കോ​ള​ജി​ൽ ഒ​ന്നാം​വ​ർ​ഷ വി​ദ്യാ‌​ർ​ഥി​ക​ളു​ടെ ചോ​ദ്യ​പേ​പ്പ​ർ മാ​റി​യ സം​ഭ​വം വി​വാ​ദ​ത്തി​ൽ. വി​ദ്യാ​ർ​ഥി​ക​ൾ പ്രി​ൻ​സി​പ്പ​ലി​നെ ത​ട​ഞ്ഞു​വ​ച്ചു. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ന​ട​ന്ന പ​രീ​ക്ഷ​യി​ലാ​ണ് 2024 അ​ഡ്മി​ഷ​ൻ വി​ദ്യാ‌​ർ​ഥി​ക​ളു​ടെ ഇം​പ്രൂ​വ്മെ​ന്‍റ് ചോ​ദ്യ​പേ​പ്പ​ർ ഒ​ന്നാം സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി​യ​ത്. പ​രീ​ക്ഷാ പേ​പ്പ​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് എ​ടു​ത്ത​പ്പോ​ഴാ​ണ് ചോ​ദ്യ​പേ​പ്പ​ർ മാ​റി​യ​ത് അ​ധ്യാ​പ​ക​ർ​ക്ക് മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്ന് ഇ​ക്കാ​ര്യം കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​റെ​യും പ​രീ​ക്ഷാ ക​ൺ​ട്രോ​ള​റെ​യും പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.

തു​ട​ർ​ന്ന് എ​ല്ലാ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളി​ൽ​നി​ന്നും വി​വ​രം ശേ​ഖ​രി​ച്ച് 22ന് ​രേ​ഖാ​മൂ​ലം യൂ​ണി​വേ​ഴ്സി​റ്റി​യെ അ​റി​യി​ച്ചു. ജ​നു​വ​രി 8, 12, 14 തീ​യ​തി​ക​ളി​ൽ ന​ട​ന്ന പ​രീ​ക്ഷ​ക​ളി​ലാ​ണ് ചോ​ദ്യ​പേ​പ്പ​ർ മാ​റി​യ​ത്. വി​വി​ധ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളി​ലാ​യി 210 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ചോ​ദ്യ​പേ​പ്പ​ർ മാ​റി ന​ൽ​കി​യ​ത്. ഇ​ക്കാ​ര്യം വി​ശ​ദ​മാ​യി അ​ത​ത് വ​കു​പ്പ് മേ​ധാ​വി​ക​ൾ വി​ദ്യാ​ർ​ഥി​ക​ളെ അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞു.

ജ​നു​വ​രി എ​ട്ടി​ന് ന​ട​ന്ന ഫി​സി​ക്സ് പേ​പ്പ​റാ​യ പ്രോ​പ്പ​ർ​ട്ടീ​സ് ഒ​ഫ് സോ​ളി​ഡ്സ്, ഹി​സ്റ്റ​റി വി​ഭാ​ഗ​ത്തി​ന്‍റെ ജെ​ൻ​ഡ​ർ ത്രൂ ​ദി ഏ​ജ​സ്. 12ന് ​ന​ട​ന്ന ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗ​ത്തി​ന്‍റെ ഫ​ണ്ട​മെ​ന്‍റ​ൽ​സ് ഒ​ഫ് മൈ​ക്രോ ഇ​ക്ക​ണോ​മി​ക്സ്, ഹി​സ്റ്റ​റി​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സ്റ്റി​റ്റ്യൂ​ഷ​ൻ, 14ന് ​ന​ട​ന്ന എ​ക്ക​ണോ​മി​ക്സി​ലെ എ​ക്ക​ണോ​മി​ക്സ് ഫോ​ർ എ​വ​രി വ​ൺ, മാ​ത്‌​സ് വി​ഭാ​ഗ​ത്തി​ലെ ന്യൂ​മ​റി​ക്ക​ൽ എ​ബി​ലി​റ്റി-1, ഫി​സി​ക്സി​ലെ ഗ്രീ​ൻ എ​ന​ർ​ജി എ​ന്നീ ചോ​ദ്യ​പേ​പ്പ​റു​ക​ളാ​ണ് മാ​റി​യ​ത്.

വി​ദ്യാ​ർ​ഥി​ക​ളും ചോ​ദ്യ​പേ​പ്പ​റി​ലെ വ​ർ​ഷം ശ്ര​ദ്ധി​ച്ചി​ല്ല. സം​ഭ​വ​ത്തി​ൽ യൂ​ണി​വേ​ഴ്സി​റ്റി കൂ​ടി​യാ​ലോ​ചി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്. എ​ന്നാ​ൽ ര​ണ്ടു​വ​ർ​ഷ​ത്തെ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സി​ല​ബ​സു​ക​ൾ ത​മ്മി​ൽ 10 ശ​ത​മാ​ന​ത്തി​ന്‍റെ വ്യ​ത്യാ​സം മാ​ത്ര​മേ​വ​രു​ത്തി​യ​ട്ടു​ള്ളു. ഇ​താ​ണ് വി​ദ്യാ‌​ർ​ഥി​ക​ൾ​ക്കും ചോ​ദ്യ​പേ​പ്പ​ർ മാ​റി​യ​ത് മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന​ത്. 1.30ന് ​ന​ട​ക്കേ​ണ്ട പ​രീ​ക്ഷ​യ്ക്ക് 11 മ​ണി​ക്കാ​ണ് വെ​ബ്സൈ​റ്റി​ൽ​നി​ന്ന് ചോ​ദ്യ​പേ​പ്പ​ർ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​ൻ സാ​ധി​ക്കു​ക​യു​ള്ളു. ഒ​രു​ദി​വ​സം കോ​ള​ജി​ൽ 36 പ​രീ​ക്ഷ​ക​ൾ വ​രെ ന​ട​ക്കാ​റു​ണ്ട്. ഇ​ങ്ങ​നെ​വ​ന്ന പി​ഴ​വാ​ണി​തെ​ന്നും കോ​ള​ജ് അ​ധി​ക​ർ​ത​ർ പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധം ആ​സൂ​ത്രി​തം

ചോ​ദ്യ​പേ​പ്പ‌​ർ മാ​റി​യ​ത് അ​റി​ഞ്ഞ​പ്പോ​ഴും ഫ​ലം വ​ന്ന​പ്പോ​ഴും ഇ​ല്ലാ​തി​രു​ന്ന പ്ര​തി​ഷേ​ധം ഇ​പ്പോ​ൾ ഉ​യ‌​ർ​ത്തു​ന്ന​ത് ആ​സൂ​ത്രി​ത​മാ​ണെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. കോ​ള​ജ് വ​ള​പ്പി​ലു​ണ്ടാ​യി​രു​ന്ന ന​ക്ഷ​ത്ര​ക്കു​ളം മൂ​ടി​യ​തു​മാ​യ ബ​ന്ധ​പ്പെ​ട്ട കാ​ര​ണ​ങ്ങ​ളാ​ണ് ഇി​നു​പി​ന്നി​ൽ. മൂ​ടി​യ കു​ളം തു​റ​ന്നു​ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ചോ​ദ്യ​പേ​പ്പ​ർ മാ​റി ന​ൽ​കി​യ​ത് പു​റ​ത്ത് അ​റി​യി​ക്കു​മെ​ന്ന് വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ പ്രി​ൻ​സി​പ്പ​ലി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്രി​ൻ​സി​പ്പ​ലി​ന്‍റെ മു​റി പു​റ​ത്തു​നി​ന്നു പൂ​ട്ടു​ക​യും ന​ക്ഷ​ത്ര​ക്കു​ളം മൂ​ടി​യ സ്ഥ​ല​ത്തെ മ​ണ്ണ് പ്രി​ൻ​സ​പ്പ​ലി​ന്‍റെ മു​റി​യി​ൽ കൊ​ണ്ടി​ടു​ക​യും ചെ​യ്തി​രു​ന്നു. കു​ളം തു​റ​ന്നി​ല്ലെ​ങ്കി​ൽ പ്രി​ൻ​സി​പ്പ​ലി​ന്‍റെ ക​സേ​ര​യി​ൽ വാ​ഴ വ​യ്ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ്രി​ൻ​സി​പ്പ​ൽ പ​റ​ഞ്ഞു.

കോ​ള​ജി​ലെ ന​ക്ഷ​ത്ര​ക്കു​ളം മൂ​ടി​യ​താ​ണ് കു​ട്ടി​ക​ൾ ഇ​പ്പോ​ൾ വി​വാ​ദ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ചോ​ദ്യ​പേ​പ്പ​ർ മാ​റി​യ വി​വ​രം സ​ർ​വ​ക​ലാ​ശാ​ലെ​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. സ​ർ​ക​ലാ​ശാ​ല​യു​ടെ മ​റു​പ​ടി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ.

ഡോ. ​വി.​ആ​ർ. പ്ര​ഭാ​ക​ര​ൻ നാ​യ‌​ർ
പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജ്
എ​സ്.​ഡി കോ​ള​ജ്, ആ​ല​പ്പു​ഴ

Tags : SD College nattuvishesham local news

Recent News

Corehub Up