x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശാ​സ്ത്ര ഗ​വേ​ഷ​ണ​ത്തി​ൽ നേ​ട്ട​വു​മാ​യി ദ​മ്പ​തി​ക​ൾ

വെബ് ഡെസ്ക്
Published: September 25, 2026 10:42 PM IST | Updated: September 25, 2026 10:42 PM IST

ഡോ. ​അ​ജി​ൻ ജോ​യ് - ഡോ. ​എ​സ്. ന​ന്ദി​നി.

കാ​ഞ്ഞി​ര​പ്പ​ള്ളി: ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ ശാ​സ്ത്ര ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ്, ബെം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ഫി​സി​ക്സി​ലും ബ​യോ​കെ​മി​സ്ട്രി​യി​ലും പി​എ​ച്ച്ഡി നേ​ടി ദ​മ്പ​തി​ക​ൾ ശ്ര​ദ്ധേ​യ നേ​ട്ടം കൈ​വ​രി​ച്ചു. ഡോ. ​അ​ജി​ൻ ജോ​യ് - ഡോ. ​എ​സ്. ന​ന്ദി​നി ദ​ന്പ​തി​ക​ളാ​ണ് മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച​ത്. ഫി​സി​ക്സി​ൽ പി​എ​ച്ച്ഡി നേ​ടി​യ ഡോ. ​അ​ജി​ൻ ജോ​യ്, ഇ​ടു​ക്കി മു​ള​കു​വ​ള്ളി ക​ടു​ക​ൻ​മാ​ക്ക​ൽ കെ.​എ. ജോ​യ് (റി​ട്ട. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ഗ​വ​ൺ​മെ​ന്‍റ് സെ​ക്ര​ട്ടേ​റി​യ​റ്റ്) - എ​ൻ.​പി. ജ​യ​മോ​ൾ (റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ്) ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ബ​യോ​കെ​മി​സ്ട്രി​യി​ൽ പി​എ​ച്ച്ഡി നേ​ടി​യ ഡോ.​എ​സ്. ന​ന്ദി​നി, തി​രു​വ​ന​ന്ത​പു​രം കാ​ഞ്ഞി​രം​കു​ളം, മ​യൂ​രം ചാ​നി സ​നി​ൽ കു​മാ​ർ (ക്ല​സ്റ്റ​ർ മാ​നേ​ജ​ർ, പി​എ​ൻ​ബി മെ​റ്റ്‌​ലൈ​ഫ്), എം.​എ​ൽ. ശാ​ന്തി (എ​സ്ഡി​ഒ, ബി​എ​സ്എ​ൻ​എ​ൽ) ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews Research

Recent News

Corehub Up